Cinemapranthan

സുശാന്ത് കേസ്: ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ച് റിയ: റിയയുടെ പേരിൽ ലഹരി മരുന്ന് കേസും

സുശാന്തും റിയയും തമ്മിൽ വഴക്കുണ്ടായി പിരിയുന്നതിനു മുൻപ് റിയ 8 ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ.
റിയയുടെ വാട്ട്‌സാപ്പ് ചാറ്റിൽ മയക്കുമരുന്നിനെപ്പറ്റി പരാമർശം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം തുടങ്ങി. സുശാന്തിന് റിയ ലഹരി മരുന്നു നൽകിയിട്ടുണ്ടെന്നാണ് അന്വേക്ഷണ സംഘത്തിന്റെ സംശയം.

null

ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ജൂൺ 8ന് സുശാന്ത് സിങ് രാജ്പുത്തിന്റെ ഫ്ലാറ്റിൽ വെച്ച് സുശാന്തും റിയയും തമ്മിൽ വഴക്കുണ്ടായി പിരിയുന്നതിനു മുൻപ് റിയ 8 ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ. സുശാന്തിന്റെ ഒപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിത്താനിയാണ് ഇക്കാര്യം സിബിഐയോട് പറഞ്ഞത്. തുടർന്ന് ജൂൺ 14 ന് സുശാന്ത് ആത്മഹത്യ ചെയ്തു. ഡ്രൈവിൽ എന്താണെന്നു സിദ്ധാർത്ഥിന് അറിയില്ല എന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഹാർഡ് ഡ്രൈവുകൾ നശിപ്പിക്കാൻ ഐടി പ്രൊഫഷണലിനെ വിളിച്ചുവെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും സിദ്ധാർഥ് പറഞ്ഞു. റിയയ്ക്കും സുശാന്തിനുമൊപ്പം സഹായി ദീപേഷ് സാവന്ത്, പാചകക്കാരൻ നീരജ് സിങ് എന്നിവരും ആ സമയം മുറിയിലുണ്ടായിരുന്നു.

അതിനിടെ പുറത്തു വന്ന റിയയുടെ വാട്ട്‌സാപ്പ് ചാറ്റിൽ മയക്കുമരുന്നിന്റെ സാന്നിധ്യത്തെപ്പറ്റി കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റിയയ്ക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യക്കേസ്
അന്വേഷിക്കവെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ലഹരി ഇടപാടിനെക്കുറിച്ചുള്ള സംശയങ്ങൾ സിബിഐയെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും അറിയിച്ചത്. സുശാന്തിന് റിയ ലഹരി മരുന്നു നൽകിയിട്ടുണ്ടെന്നാണ് അന്വേക്ഷണ സംഘത്തിന്റെ സംശയം.
റിയയുടെ വാട്സാപ് ചാറ്റിൽ പറയുന്ന ജയ ഷാ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, സുശാന്തിന്റെ വീട്ടു ജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെ സിബിഐ ചോദ്യം ചെയ്യും. ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് ചാറ്റിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്നാണിത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരെയും വിശദമായി ചോദ്യം ചെയ്യും.

അതെ സമയം സുശാന്തിന്റെ മൃതദേഹം അനധികൃതമായി റിയയെ കാണിച്ചതിനെതിരെ കൂപ്പർ ആശുപത്രി അധികൃതർക്ക് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു.

cp-webdesk

null