ഗായകന് എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന പ്രസ്താവന തിരുത്തി മകൻ എസ്പി ചരൺ. ചരൺ തന്നെയാണ് എസ് പി ബി കോവിഡ് മുക്തനായെന്നു അറിയിച്ചത്. എന്നാൽ ചരണിന്റെ പ്രസ്താവന എംജിഎം ആശുപത്രി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ചരൺ പ്രസ്താവന തിരുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി എസ് പി ബി’യുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല എന്നാൽ കൊവിഡ് നെഗറ്റീവ് ആയ റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതിനെ തുടർന്നാണ് തെറ്റിധാരണയുടെ പുറത്തുണ്ടായ പ്രചരണമെന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് ചരൺ പ്രസ്താവന തിരുത്തുന്നത്.
കൊവിഡ് ബാധയെത്തുടര്‍ന്ന് ഈ മാസം 5 നാണു എസ് പി ബി’യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വീഡിയോ വഴി എസ് പി ബി തന്നെ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ 13ന് രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.