Cinemapranthan

5 ലക്ഷം കാഴ്ച്ചക്കാരുമായി ഖൽബ്‌ ടൈറ്റ്ൽ സോംഗ്

null

വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. 


ഷെയ്ൻ നി​ഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബിലെ ടൈറ്റിൽ സോങ്ങ് ശ്രദ്ധേയമാകുന്നു. മെഗാസ്റ്റാർ മമ്മൂട്ടി പുറത്ത് വിട്ട ഗാനത്തിന് ഇതിനൊപ്പിടകം തന്നെ അഞ്ചു ലക്ഷത്തിൽ അധിയകം കാഴ്ചക്കാരാണ് യൂട്യൂബിൽ ഉള്ളത്.

പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തുകാണും എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് സുഹൈൽ കോയയാണ്. വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

‘ഒരു പക്ഷി അതിന്റെ ആയുഷ്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്റാ വൃക്ഷം. അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും’ ഷെയിൻ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്.

cp-webdesk

null

Latest Updates