Cinemapranthan

സിനിമ മേഖലയിൽ ഉള്ളവർക്ക് സാമ്പത്തിക സഹായം: മമ്തക്കു നന്ദി അറിയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ

null

കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച മേഖലകളിൽ ഒന്നാണ് സിനിമ. ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾ ഒന്നടങ്കം ഈ ദുരിത ദിനങ്ങൾ അതിജീവിക്കാൻ പെടാപ്പാട് പെടുകയാണ്. പലരും മറ്റു തൊഴിലുകൾ ചെയ്യാൻ തുടങ്ങി. ഈ പ്രതിസന്ധിഘട്ടത്തിൽ സഹപ്രവർത്തകർക്ക് താങ്ങാവാൻ നിരവധി സഹായങ്ങൾ ചെയ്തു വരികയാണ് ഫെഫ്ക. സാമ്പത്തിക ശേഷി ഒരുപാട് കണ്ടെത്തേണ്ട ഈ കൂട്ടായ്മയിൽ ഒപ്പമുള്ളവർക്കു കരുതലിന്റെ കൈ നീട്ടി സ്വമേധയാ മുന്നോട്ടു വന്ന മമ്തക്കു നന്ദി അറിയിച്ചിരിക്കുകയാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഫെഫ്ക ഡയറക്ടർസ് യൂണിയന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ബി. ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഫെഫ്ക വാർത്ത

പ്രിയ മംമ്താ മോഹൻദാസ് ,
കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് നിശ്ചലമായ സിനിമാ മേഖലയിലെ തൊഴിലാളികൾ അനുദിനം പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ .

ദുരിതാശ്വാസം ആവശ്യമായ ചലച്ചിത്ര പ്രവർത്തകർക്ക് 5000 രൂപ വീതം വിതരണം ചെയ്‌ത’കരുതൽ നിധി ‘ പദ്ധതിയ്ക്ക് ശേഷം ഫെഫ്കയ്ക്ക് കീഴിലെ യൂണിയനുകൾ കോവിഡ് സുരക്ഷാ ഇൻഷുറൻസ് , ഓണ കിറ്റുകളുടെ വിതരണം , ഓണത്തിനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് . ഫെഫ്ക അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഫെഫ്ക .

വലിയ സാമ്പത്തിക ബാദ്ധ്യതയും തയ്യാറെടുപ്പുകളും ആവശ്യമായ ഫെഫ്കയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണയേകാൻ സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന പ്രിയ മംമ്ത മോഹൻദാസ് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക താങ്കളെ ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മംമ്ത മോഹൻദാസ് എന്ന നാമധേയം അതിജീവനത്തിന്റെയും ഇച്ഛാശക്തിയുടെയും ജീവിത വിജയത്തിന്റെയും പ്രതീകമാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ഇപ്പോൾ സഹജീവി സ്നേഹത്തിലൂടെ കുറെ ജീവിതങ്ങളെക്കൂടി ഹൃദയപൂർവ്വം താങ്കൾ ചേർത്തുനിർത്തുന്നു .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , വെളിച്ച വിതരണം നടത്തുന്ന യൂണിറ്റ് ജീവനക്കാരും , ചമയം പുരട്ടുന്നവരും ,വസ്ത്രാലങ്കാരമൊരുക്കുന്നവരും ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ സിനിമയിലെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,
ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ ,
ഫെഫ്കയുടെ അളവറ്റ സ്നേഹവും നന്ദിയും ..!!

ബി ഉണ്ണികൃഷ്ണൻ
ജനറൽ സെക്രട്ടറി ,
ഫെഫ്ക.

കോവിഡ് സാഹചര്യത്തിൽ റിലീസ് നീട്ടി വെച്ച “ലാൽ ബാഗ്” എന്ന ചിത്രമാണ് മമ്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഫെഫ്ക വാർത്ത —————-പ്രിയ മംമ്താ മോഹൻദാസ് ,കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് നിശ്ചലമായ സിനിമാ മേഖലയിലെ…

Posted by FEFKA Directors' Union on Thursday, August 27, 2020

cp-webdesk

null