Cinemapranthan
null

മമ്മൂക്കയുടെ ആ ചോദ്യം: ഒരു സൂപ്പർഹിറ്റ് പിറന്ന കഥ

പു​തി​യ​ ​ക​ഥ​ക​ൾ ഏതെങ്കിലുമുണ്ടോ​യെ​ന്ന് മമ്മൂട്ടി​ ​ചോ​ദി​ച്ചു.​ ​എ​ന്റെ​ മനസി​ൽ​ ​തോ​ന്നി​യ​ ​ചി​ല​ ​ആശയ​ങ്ങ​ളും കഥകളുമൊക്കെ​ ​പ​റ​യു​ക​യും​ ​ചെയ്തു. തു​ട​ർ​ പ​രാ​ജ​യ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​വ​ന്ന​ ​ചി​ത്ര​മാ​യി​രു​ന്നു​ ​”ന്യൂ​ഡ​ൽ​ഹി”.​

null

മലയാളികളുടെ സ്വകാര്യ അഹങ്കാരം മെഗാ സ്റ്റാർ മമ്മൂക്ക ഇന്ന് 69 ലേക്ക് കടന്നിരിക്കുന്നു. ആരാധകർ മാത്രമല്ല താരങ്ങൾ ഉൾപ്പടെ നിരവധി മേഖലകളിൽ നിന്നും താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ്. ഒപ്പം മമ്മൂട്ടിക്കൊപ്പമുള്ള നല്ല നിമിഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ധാരാളം പേർ ഓർമ്മകൾ പുതുക്കുകയാണ്. അതിലൊരാളാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്. മമ്മൂട്ടിയിലൂടെ നിരവധി മികച്ച ചലച്ചിത്രങ്ങളാണ് ഡെന്നീസ് ജോസഫ് മലയാളത്തിന് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന “ന്യൂഡൽഹി” മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ഒരിക്കൽ സംഭാക്ഷണത്തിനിടയിൽ മമ്മൂട്ടി ഡെന്നീസിനോട് തിരക്കഥ ഉണ്ടോ എന്ന് ചോദിച്ചു. ആ ചോദ്യത്തിൽ നിന്ന് ഒരു വലിയ സൂപ്പർ ഹിറ്റ് പിറന്ന കഥ പറയുകയാണ് ഡെന്നീസ് ജോസഫ്.

‘ന്യൂ ഡെൽഹി’ ചിത്രീകരണവേളയിൽ

“മമ്മൂട്ടി ഒരുവര്‍ഷം 40 ലധികം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ‘ഈറന്‍സന്ധ്യ’ എന്ന ചിത്രത്തിനിടെയായിരുന്നു അദ്ദേഹം പരിചയപ്പെട്ടത്.​ ​മ​മ്മൂ​ട്ടി​യാ​യി​​​രു​ന്നു​ ​നാ​യ​ക​ൻ.​ ​ തി​രക്കഥയി​ൽ സംവിധായകൻ ജേസി​ സാറി​ന് തൃപ്തി​യി​ല്ലായി​രുന്നു. പല സീനുകളും മാറ്റി​യെഴുതി​. ഞാൻ സി​നി​മയി​ൽ നി​ന്ന് പുറത്താകുമെന്ന അവസ്ഥയായി. അവസാനം അന്നത്തെ പ്രമുഖ തി​രക്കഥാകൃത്തായ ജോൺ​പോളി​നെ വയ്ക്കാൻ തീരുമാനി​ച്ചു. എന്റെ സമ്മതത്തോടെ ജോൺ​പോൾ തി​രക്കഥ മാറ്റി​യെഴുതി​. പി.​ജി​ ​വി​ശ്വം​ഭ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’ഈ​ ​ത​ണ​ലി​ൽ​ ​ഇത്തിരി​ ​നേ​രം’​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്ന് ​മ​മ്മൂ​ട്ടി​യെ​ ​’ഈ​റൻ​ ​സ​ന്ധ്യ’​യു​ടെ​ ​സെ​റ്റി​ലേ​ക്ക് ​കൊ​ണ്ടു​ ​വ​രാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​എ​നി​ക്കാ​യി​രു​ന്നു. ​​പി.​ജി​. വിശ്വംഭരനെ​ ​ക​ണ്ട് ​കാ​ര്യം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​രാ​ത്രി​ 11​.30​ ​ആ​യ​പ്പോ​ഴാ​ണ് ​ചി​ത്രീ​ക​ര​ണം​ ​അ​വ​സാ​നി​ച്ച​ത്.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​വെ​ള്ള​ ​അം​ബാ​സി​ഡ​ർ​ ​കാ​റി​ൽ​ ​ഞ​ങ്ങ​ൾ​ ​കു​ട്ടി​ക്കാ​ന​ത്തേ​ക്ക് ​തി​രി​ച്ചു.​ ​ഞാ​നും​ ​മ​മ്മൂ​ട്ടി​യും​ ​കു​ട്ടി​ക്കാ​നം​ ​വ​രെ​ ​സം​സാ​രിച്ചു.

‘വജ്രം’ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ

പു​തി​യ​ ​ക​ഥ​ക​ൾ​ ​ഏ​തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് ​മ​മ്മൂ​ട്ടി​ ​ചോ​ദി​ച്ചു.​ ​എ​ന്റെ​ ​മ​ന​സി​ൽ​ ​തോ​ന്നി​യ​ ​ചി​ല​ ​ആ​ശ​യ​ങ്ങ​ളും​ ​ക​ഥ​ക​ളു​മൊ​ക്കെ​ ​പ​റ​യു​ക​യും​ ​ചെ​യ്തു.​ ഞാ​ൻ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​സ്ഥി​രം​ ​സ​ന്ദ​ർ​ശ​ക​ൻ​ ​അ​ല്ലാ​ത്ത​തി​നാ​ൽ​ ​പി​ന്നി​ട് ​മ​മ്മൂ​ട്ടി​യെ​ ​കാ​ണാ​ൻ​ ​സാ​ധി​ച്ചി​ല്ല. സിനിമ റിലീസ് ചെയ്തപ്പോള്‍ തിരക്കഥാകൃത്തിന്‍റെ സ്ഥാനത്ത് എന്‍റെ പേരായിരുന്നു കൊടുത്തത്. മാറ്റിയെഴുതിയ തിരക്കഥയില്‍ താന്‍ തൃപ്തനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ‘എ​ടോ​ ​ത​ന്റെ​ ​കൈ​യി​ൽ​ ​അ​ന്നൊ​രു​ ​ക​ഥ​യു​ണ്ടെ​ന്നു​ ​പ​റ​ഞ്ഞി​ല്ലേ.​ ​ന​മ്മു​ടെ​ ​ജൂ​ബി​ലി​ ​ജോ​യി​ക്ക് ​അത്യാ​വ​ശ്യ​മാ​യി​ ​ഒ​രു​ ​ക​ഥ​ ​വേ​ണം.​’​ ​അ​ക്കാ​ല​ത്ത് ​ജൂ​ബി​ലി​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​നി​ർ​മ്മി​ച്ച​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​സ​ന്ദ​ർ​ഭം​ 163​ ​ദി​വ​സ​മാ​ണ് ​എ​റ​ണാ​കു​ള​ത്തു​ ​ഓ​ടി​യ​ത്.​ ​ജൂ​ബി​ലി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ലെ​ ​ജോ​യ് ​തോ​മ​സി​നെ​ ​എ​നി​ക്ക് ​കുട്ടിക്കാ​ലം​ ​മു​ത​ലേ​ ​അ​റി​യാം.​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​പ​റ​ഞ്ഞി​ട്ട് ​മ​മ്മൂ​ട്ടി​ ​പു​തി​യ​ ​പടത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് ​പോ​യി.​ അ​തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​ക്ക് ​വേ​ണ്ടി​ ​നി​റ​ക്കൂ​ട്ട് ,​പ്ര​ണാ​മം,​വീ​ണ്ടും​ ​എന്നി​ ​ചി​ത്ര​ങ്ങ​ൾ​ ​ചെ​യ്തു.​ ​നി​റ​ക്കൂ​ട്ട് ​സൂ​പ്പ​ർ​ഹി​റ്റാ​യി.

രാ​ജാ​വി​ന്റെ​ ​മ​ക​ന് ​ശേ​ഷം​ ​ഞാ​ൻ​ ​തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ ​ര​ണ്ടു​മൂ​ന്നു​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ൻ​ ​പ​രാ​ജ​യ​ങ്ങ​ളാ​യി.​ ​അ​തു​പോ​ലെ​ ​ജോ​ഷി​യു​ടെ​യും.​ ​തു​ട​ർ​ പ​രാ​ജ​യ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​വ​ന്ന​ ​ചി​ത്ര​മാ​യി​രു​ന്നു​ ​”ന്യൂ​ഡ​ൽ​ഹി”.​ ​വ്യ​വ​സ്ഥാ​പി​ത​ ​സ​ങ്ക​ല്പ​ങ്ങ​ൾ​ക്കെ​ല്ലാം​ ​വി​രു​ദ്ധ​മാ​യ​ ​ഒ​രു​ ​നാ​യ​ക​നെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​ന്യൂ​ഡ​ൽ​ഹി​ക്കാ​യി​ ​സൃ​ഷ്ടി​ച്ച​ത്.​ ​മ​ല​യാ​ള​ ​സിനി​മ​ ​ക​ണ്ട​ ​ച​രി​ത്ര​ ​വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി​ മാറുകയായിരുന്നു ​ന്യൂ​ഡ​ൽ​ഹി.​ തു​ട​ർ​പ​രാ​ജ​യ​ങ്ങ​ളി​ൽ​ ​നിരാശനാ​യി​രു​ന്ന​ ​മ​മ്മൂ​ട്ടി​ക്കും​ ​ആ​ ​വി​ജ​യം​ ​പു​ത്ത​നു​ണ​ർ​വ് ​സ​മ്മാ​നി​ച്ചുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു.

cp-webdesk

null
null