കോവിഡ് കാലം എല്ലാ മേഖലയിലും പ്രതിസന്ധികൾ സൃഷ്ട്ടിച്ചിരിക്കുകയാണ്. സിനിമ മേഖലയിലും കൊറോണ വലിയ രീതിയിൽ പ്രതിസന്ധികളുണ്ടാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറ്റിറ്റി പ്ലാറ്ഫോമിലൂടെ ഒട്ടേറെ ചിത്രങ്ങളും പ്രദർശനത്തിന് ഒരുങ്ങുന്നത്
മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘സി.യൂ സൂൺ’ എന്ന ചിത്രം ഒറ്റിറ്റി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടൂ. ത്രില്ലർ സ്വഭാവത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ട്രെയിലർ കണ്ടപ്പോൾ പ്രാന്തന് ‘സെർച്ചിങ്ങ്’ എന്ന സിനിമയാണ് ഓർമവന്നത്. ഏതായാലും മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിലുള്ള മേക്കിങ്ങ് പാറ്റേൺ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
സിനിമയുടെ ട്രെയിലറിന് സെർച്ചിങ്ങ് എന്ന സിനിമയുടെ ട്രെയിലറുമായി വളരെ പ്രകടമായ സാമ്യം തന്നെയാണ് പ്രാന്തന് തോന്നിയത്.
2018 ൽ പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് ‘സെർച്ചിങ്ങ്’. കാണാതായ തന്റെ പതിനാറു വയസുള്ള മകളെ തിരയുന്ന അച്ഛന്റെ കഥായാണ് ചിത്രം പറയുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ സ്‌ക്രീനിലൂടെയാണ് ഈ ചിത്രവും പുരോഗമിക്കുന്നത്.
ആമസോൺ പ്രൈം ഏറ്റെടുത്ത സിനിമ സെപ്റ്റംബർ ഒന്നിന് ഓൺലൈൻ പ്രദർശനം ആരംഭിക്കും. ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഒന്നരമണിക്കൂർ ദെെർഖ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് നവാഗതനായ സബിൻ ആണ്. . ഫഹദ് ഫാസിലിന് ഒപ്പം ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.