Cinemapranthan

‘യുവം’ ഇപ്പോൾ ഫസ്റ്റ്ഷോസിൽ: തിയേറ്റർ വിജയം നേടിയ ചിത്രം ഇന്ന് സ്ട്രീമിങ്ങ് ആരംഭിച്ചു

പ്രതിമാസ, വാർഷിക സബ്‌സ്‌ക്രബ്‌ക്ഷന് പുറമെ വളരെ ചുരുങ്ങിയ തുകക്ക് ഒരു സിനിമക്ക് മാത്രം ടിക്കറ്റ് എടുത്ത് കാണാനുള്ള അവസരവും ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുണ്ട്. നൂറ് രൂപ മുടക്കിയാൽ ‘യുവം’ കേരളത്തിലെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും

null

കേരള ജനത സ്ഥിരം കണ്ടുവരുന്നതും കേട്ട് പരിചയമുള്ളതുമായ ചില വിഷയങ്ങള്‍ അതിന്റെ വ്യാപ്തി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമായിരുന്നു ‘യുവം’. അമിത് ചക്കാലക്കല്‍ നായകനായി എത്തിയ ചിത്രത്തില്‍ ധന്യ ഹമീദാണ് നായിക. വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് നായക വേഷത്തിലെത്തിയ ചിത്രമാണ് യുവം. തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ഇപ്പോൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയിട്ടുള്ള ഫസ്റ്റ്ഷോസ് (www.firstshows.com) എന്ന പുതിയ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഒട്ടേറെ രാജ്യങ്ങളിൽ വേൾഡ് വൈഡ് പ്രീമിയർ ആരംഭിച്ച ചിത്രം ഇപ്പോൾ കേരളത്തിലും സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. പ്രതിമാസ, വാർഷിക സബ്‌സ്‌ക്രബ്‌ക്ഷന് പുറമെ വളരെ ചുരുങ്ങിയ തുകക്ക് ഒരു സിനിമക്ക് മാത്രം ടിക്കറ്റ് എടുത്ത് കാണാനുള്ള അവസരവും ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുണ്ട്. നൂറ് രൂപ മുടക്കിയാൽ ‘യുവം’ കേരളത്തിലെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇരുപത്തിനാല് മണിക്കൂർ ആയിരിക്കും ഒരു ടിക്കറ്റിന്റെ കാലാവധി.

വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് നായക വേഷത്തിലെത്തിയ ചിത്രമാണ് യുവം. കേരളത്തിലെ ഏതൊരു വോട്ടറും സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയമാണ് പിങ്കു പീറ്റർ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

കോവിഡ് 19 സിനിമ മേഖലയിൽ സൃഷ്ട്ടിച്ച പ്രതിസന്ധികളെ മറികടക്കാൻ ഏറെ സഹായകരമാവുകയാണ് ഫസ്റ്റ്ഷോസ് പോലുള്ള പുത്തൻ പ്ലാറ്റ്ഫോമുകൾ. കൂടാതെ എല്ലാ സാധാരണ പ്രേക്ഷകർക്കും കാണാൻ കഴിയുന്ന വിധം വളരെ കുറഞ്ഞ നിരക്കിൽ തന്നെയാണ് വിവിധ പ്ലാനുകളും ഒരുക്കിയിട്ടുള്ളത്.

cp-webdesk

null