Cinemapranthan

തിയേറ്ററിൽ കൈയ്യടികൾ നേടിയ ‘യുവം’ ഇപ്പോൾ ഫസ്റ്റ്ഷോസിൽ: മാർച്ച് 19 മുതൽ കേരളത്തിലും സ്ട്രീമിങ്ങ് ആരംഭിക്കും

പ്രതിമാസ, വാർഷിക സബ്‌സ്‌ക്രബ്‌ക്ഷന് പുറമെ വളരെ ചുരുങ്ങിയ തുകക്ക് ഒരു സിനിമക്ക് മാത്രം ടിക്കറ്റ് എടുത്ത് കാണാനുള്ള അവസരവും ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുണ്ട്.

null

വർത്തമാന സാഹചര്യത്തിലെ ഒരു പൊളിറ്റിക്കൽ പ്രശ്‌നത്തെ സിനിമാറ്റിക് ശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന് ഒറ്റ വാക്കിൽ യുവം എന്ന യുവതാര ചിത്രത്തെ വിശേഷിപ്പിക്കാം. തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയിട്ടുള്ള ഫസ്റ്റ്ഷോസ് (www.firstshows.com) എന്ന പുതിയ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ.

ഇതിനോടകം തന്നെ ഇന്ത്യ ഉൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ വേൾഡ് വൈഡ് പ്രീമിയർ ആരംഭിച്ച ചിത്രം മാർച്ച് 19 മുതൽ കേരളത്തിലും സ്ട്രീമിങ്ങ് ആരംഭിക്കും. പ്രതിമാസ, വാർഷിക സബ്‌സ്‌ക്രബ്‌ക്ഷന് പുറമെ വളരെ ചുരുങ്ങിയ തുകക്ക് ഒരു സിനിമക്ക് മാത്രം ടിക്കറ്റ് എടുത്ത് കാണാനുള്ള അവസരവും ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 സിനിമ മേഖലയിൽ സൃഷ്ട്ടിച്ച പ്രതിസന്ധികളെ മറികടക്കാൻ ഏറെ സഹായകരമാവുകയാണ് ഫസ്റ്റ്ഷോസ് പോലുള്ള പുത്തൻ പ്ലാറ്റ്ഫോമുകൾ. കൂടാതെ എല്ലാ സാധാരണ പ്രേക്ഷകർക്കും കാണാൻ കഴിയുന്ന വിധം വളരെ കുറഞ്ഞ നിരക്കിൽ തന്നെയാണ് വിവിധ പ്ലാനുകളും ഒരുക്കിയിട്ടുള്ളത്.

വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് നായക വേഷത്തിലെത്തിയ ചിത്രമാണ് യുവം. കേരളത്തിലെ ഏതൊരു വോട്ടറും സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന വിഷയമാണ് പിങ്കു പീറ്റർ എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

cp-webdesk

null