Cinemapranthan

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു: യഷിന് നോട്ടീസ്; ടീസർ നീക്കം ചെയ്യണമെന്ന് ആന്റി ടൊബാക്കോ സെൽ

പുകവലിക്കുന്ന ദൃശ്യങ്ങളിൽ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് കാണിച്ചിട്ടില്ല

null

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന കെജിഎഫ് ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. എന്നാൽ കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആന്റി ടൊബാക്കോ സെല്ല് നോട്ടീസ് അയച്ചിരിക്കുകയാണ്. മാസ് രംഗങ്ങൾക്കായി പുകവലി ഉപയോഗിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗററ്റ് ആന്റ് അദർ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ഷൻ 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസിൽ പറയുന്നത്.

‘ടീസറും പോസ്റ്ററും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുകയാണ്. പുകവലിക്കുന്ന ദൃശ്യങ്ങളിൽ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് കാണിച്ചിട്ടില്ല. യഷ്, നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ട്. നിങ്ങളുടെ ചെയ്തികൾ യുവാക്കളെ വഴിതെറ്റിക്കരുത്. പുകവലിക്കെതിരായ ഞങ്ങളുടെ ക്യാമ്പയിനിൽ താങ്കൾ പങ്കാളിയാവണെമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’- ആന്റി ടൊബാക്കോ സെല്ല് നോട്ടീസിൽ പറയുന്നു.

ജനുവരി 8ന് രാവിലെ 10.18ന് റിലീസ് ചെയ്യണ്ട ടീസർ ജനുവരി 7 ഒൻപത് മണിയോടെ സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയതിനു ശേഷമാണ് എത്രയും പെട്ടന്ന് യൂട്യൂബിൽ പ്രീമിയർ ചെയ്തത്. ലീക്ക് ആയ ടീസർ ആയിരുന്നിട്ട് കൂടി യൂട്യൂബിൽ ട്രെൻഡിങ്ങ് ആയിരിക്കുയാണ് കെ.ജി.എഫ് ടീസർ.

യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കൽ ഒരു വാ​ഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

cp-webdesk

null