മലയാളത്തിന്റെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രന്റെ മകളുടെ പിറന്നാൾ ആഘോഷ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐനയ്ക്കും സഹോദരൻ ഏഥാനും വേണ്ടി കുടുംബം സംഘടിപ്പിച്ച ഒരു കുഞ്ഞു ജന്മദിനാഘോഷം. ‘ഐനയും ഏഥാനും – (രണ്ട്) 2 = നാല്’ എന്ന് അടിക്കുറിപ്പോടെയാണ് വിഡിയോ എത്തിയിരിക്കുന്നത്.
പിറന്നാൾ വീഡിയോ വൈറലായെങ്കിലും ശ്രദ്ധ നേടിയത് നടി നസ്രിയയായാണ്. നസ്രിയയുടെ കുടുംബവും അൽഫോൻസ് ഭാര്യാപിതാവായ നിർമാതാവ് ആൽവിൻ ആന്റണിയും കുടുംബവുമാണ് ചടങ്ങിൽ പങ്കെടുത്തത്. അൽഫോൻസ് പുത്രന്റെ ഭാര്യ അലീനയുടെ അടുത്ത സുഹൃത്താണ് നസ്രിയ. അലീനയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ നസ്രിയ പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ അത്ര സജീവല്ലാത്ത വ്യക്തിയാണ് അൽഫോൻസ് പുത്രൻ. അതുകൊണ്ട് തന്നെ കുട്ടികളുടെ പിറന്നാൾ ആഘോഷ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അൽഫോൻസ് പുത്രൻ. ഫഹദ് ഫാസിൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധയകനായും അൽഫോൻസ് പുത്രൻ തന്നെയാണ് എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.