Cinemapranthan

“വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഇങ്ങനെയല്ല വസത്രം ധരിക്കേണ്ടത്”; കടുത്ത ഭാഷയിൽ മറുപടി നൽകി സാമന്ത

“ഞാന്‍ വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് ഉപദേശിക്കുന്നവര്‍ക്കുള്ളതാണ് ഇത്”

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോക്ക് ഉപദേശവുമായി എത്തിയ ആരാധകർക്ക് മറുപടി നൽകി സാമന്ത. ബീച്ച് വെയര്‍ ഇട്ട് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നും, വസത്രം ധരിക്കേണ്ടത് എന്നുമൊക്കെയായിരുന്നു ചിലരുടെ ഉപദേശം.
എന്നാൽ കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് താരം.

ഞാന്‍ വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് ഉപദേശിക്കുന്നവര്‍ക്കുള്ളതാണ് ഇത്. എന്നായിരുന്നു സാമന്തയുടെ ഇന്‍സ്റ്റ സ്റ്റോറി, അടുത്ത സ്റ്റോറിയായി ഒരു നടുവിരലും. അതിന് ശേഷം കൃത്യമായി ഈ സന്ദേശം താങ്ക്യൂ എന്ന് പറഞ്ഞ് സാമന്ത അവസാനിപ്പിക്കുന്നു.

തങ്ങളുടെ സ്നേഹ പ്രകടനങ്ങള്‍ എന്നും തുറന്ന മനസോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന കോളിവുഡ് ദമ്പതികളാണ് സാമന്തയും ഭര്‍ത്താവ് നാഗ ചൈതന്യയും.

View this post on Instagram

🍁

A post shared by Samantha Akkineni (@samantharuthprabhuoffl) on

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നടി സാമന്തയും നാഗ ചൈതന്യം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗ ചൈതന്യയും 2017 ൽ വിവാഹിതരായത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ സിനിമ വിശേഷങ്ങളും ചെറിയ കുടുംബ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. നാഗ ചൈതന്യയെക്കാളും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം സാമന്തയാണ്.

cp-webdesk