പാതി മലയാളി കൂടിയായ വിദ്യാ ബാലൻ മലയാളത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. എന്നാൽ വിദ്യ ബാലന്റെ കരിയർ തുടങ്ങുന്നത് മലയാളത്തിൽ ആയിരുന്നു. മോഹൻലാലിനൊപ്പം കമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് വിദ്യക്ക് അവസരം ലഭിച്ചിരുന്നത്. “ചക്രം” എന്ന പേരിൽ ചിത്രീകരണം തുടങ്ങിയ സിനിമ വിദ്യ ബാലന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു .
ഇത് പക്ഷേ പാതി വഴിയിൽ വെച്ചു മുടങ്ങുകയായിരുന്നു. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് വിദ്യ ആരാധകരുമായി പങ്കു വെച്ചത്.
കരിയറിന്റെ ആദ്യകാലത്ത് നേരിട്ട ദുരനുഭവങ്ങളെ പറ്റി വിദ്യ ബാലൻ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാന്‍ പറ്റിയ രൂപമല്ല വിദ്യയുടേതെന്നായിരുന്നു പല സംവിധായകന്മാരിൽ നിന്നും കിട്ടിയ പ്രതികരണം. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും. തന്നെ കാണാൻ ഭംഗിയില്ല എന്ന തോന്നൽ ഉണ്ടാക്കിയിരുന്നെന്നും മുൻപ് വിദ്യ പറഞ്ഞിരുന്നു. എന്നാൽ മലയാളത്തിൽ എത്തിയ വിദ്യ ബാലന് അധിക നാൾ മലയാളത്തിൽ തുടരാനായില്ല. മലയാള കൈവിട്ട വിദ്യയെ ബോളിവുഡ് സ്വീകരിച്ചു.
കമൽ വേണ്ടെന്നു വെച്ച ചിത്രം പിന്നീട് ലോഹിതദാസ് ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. മോഹന്‍ലാലിന് പകരം പ്രിത്വിരാജുവും വിദ്യ ബാലന് പകരം മീര ജാസ്മിനുമാണ് പകരം വേഷങ്ങൾ ചെയ്തത്.
സോഷ്യൽ മീഡിയയിലാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ചത്.