Cinemapranthan
null

തീയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം; പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടന്ന് ഉടമകൾ

മള്‍ട്ടി പ്ലക്‌സുകള്‍ പ്രദർശനം തുടങ്ങിയേക്കും

null

ജനുവരി അഞ്ചിന് തിയേറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫിയോക് അറിയിച്ചു. തീയേറ്റർ തുറക്കാൻ സര്‍ക്കാര്‍തല അനുമതി ലഭിച്ചെങ്കിലും പാക്കേജുകൾ സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വിനോദനികുതിയിലും ഇതുവരെ ഇളവ് പ്രഖ്യാപിച്ചിട്ടി‌ല്ല. തീയേറ്റർ തുറക്കുന്നതിലെ മുന്നൊരുക്കങ്ങളെകുറിച്ചും സർക്കാർ ഇതുവരെ നിർദേശം നൽകിയിട്ടില്ലെന്നും തിയേറ്റർ ഉടമകൾ പറയുന്നു.

തീയേറ്ററുകള്‍ തുറക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെയാണ് ഫിയോക് ഭാരവാഹികളുടെ യോഗം നടക്കുന്നത്. തീയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാകും അതിന് ശേഷം നിര്‍മ്മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

എന്നാൽ നഗരങ്ങളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി പ്ലക്‌സുകള്‍ ഈ സംഘടനയില്‍ അംഗമല്ല. അതുകൊണ്ട് തന്നെ ഈ തീയേറ്ററുകള്‍ പ്രദർശനം തുടങ്ങിയേക്കും.

cp-webdesk

null
null