തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ജനപ്രിയനായ നായകനായ സൂര്യ. “നടിപ്പിൻ നായകൻ” എന്ന സ്ഥാനപേരും ആരാധകർ അദ്ദേഹത്തിന് നല്കിയിട്ടുണ്ട്. നടനായ അച്ഛന്റെ നിഴലിൽ നിന്ന് മാറി നടന്ന് സൂര്യ ഒരു പുതുവഴി തുറക്കുകയായിരുന്നു. തെന്നിന്ത്യൻ നായിക ജ്യോതികയാണ് സൂര്യയുടെ ജീവിത്തിടാത്ത പങ്കാളി. ജ്യോതികയുടെ തിരിച്ചു വരവ് തന്റെ പ്രായശ്ചിത്തമായാണ് കണക്കാക്കുന്നത്തെന്ന് പറയുകയാണ് സൂര്യ. ഒരു
ശരാശരി ഭർത്താവിനെപ്പോലെ വിവാഹശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത തന്റെ മനസിൽ
ഉണ്ടായിരുന്നതായും സൂര്യ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട്
“എന്റെ ആരാധകർ പോലും ജ്യോതികയെ സിനിമയിൽ നിന്നും അകറ്റിനിറുത്തിയതിൽ എന്നോട് ദേഷ്യപ്പെട്ടിരുന്നു. അതിനുള്ള പ്രായശ്ചിത്തമാണ് ഇത്.എന്തുകൊണ്ട് ജ്യോതിക വിവാഹശേഷം അഭിനയിച്ചില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 36 വയതിനിലെ എന്ന ചിത്രം. ജ്യോതികയുടെ തിരിച്ചുവരവ് മറ്റാരെക്കാളും ആഗ്രഹിച്ചിരുന്നത് ഞാൻ തന്നെയാണ്.”- സൂര്യ പറയുന്നു
ദിയയും ദേവുമാണ് മക്കൾ.ദിയയ്ക്ക് എന്റെ ഛായയാണ്. ദേവ് ജോയുടെ ഫോട്ടോകോപ്പിയാണ്. മക്കളെ നോക്കുന്ന കാര്യം തന്നെ തിരക്കുപിടിച്ച പണിയാണ്.അച്ഛനെന്ന നിലയ്ക്ക് അവരുടെ മനസിനൊപ്പം നിൽക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷേ ശരിയും തെറ്റും തിരിച്ചറിയാൻ ഞാനവർക്ക് കഥകളും കവിതകളും പറഞ്ഞ് കൊടുക്കാറുണ്ട്. അവർക്ക് ഉറക്കം വരണമെങ്കിൽ കഥ കേൾക്കണം. ദേവിന് വരയൊക്കെ ഇഷ്ടമാണ്. ഞാൻ അവന് ഒൗട്ട്ലൈൻ വരച്ച് കൊടുക്കും. അവനത് കളർ കൊടുത്ത് മനോഹരമാക്കും. സത്യം പറഞ്ഞാൽ ഈ സന്ദർഭങ്ങളൊക്കെയാണ് ജീവിതം അർത്ഥവത്താക്കുന്നത്.- സൂര്യ കൂടി ചേർത്തു