Cinemapranthan
null

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പൂട്ടുന്നു; നൂറോളം ചാനലുകള്‍ ഇനി കേബിൾ ടീവിയിൽ ലഭ്യമാകില്ല

null

ഓ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത സ്റ്റാര്‍ സ്പോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകളുടെ സംപ്രേഷണം നിര്‍ത്താനുള്ള തീരുമാനവുമായി ഡിസ്നി. ജെപി മോര്‍ഗന്റെ വാര്‍ഷിക ആഗോള സാങ്കേതിക, മാദ്ധ്യമ, ടെലികമ്മ്യൂണിക്കേഷന്‍ കോണ്‍ഫറന്‍സില്‍ വാള്‍ട്ട് ഡിസ്‌നി സിഇഒ ബോബ് ചാപെക് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഏതൊക്കെ ചാനലുകളാണ് അടയ്ക്കാന്‍ പോകുന്നതെന്ന് ചാപെക് വ്യക്തമാക്കിയിട്ടില്ല.

ഡിസ്‌നി പ്ലസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്നും ബോബ് ചാപെക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കമ്പനി 30 ചാനലുകള്‍ അടച്ചിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ് മേഖലയിലെ 18 ചാനലുകള്‍ അടച്ചുപൂട്ടുന്നതായി കഴിഞ്ഞ മാസം ഡിസ്‌നി പ്രഖ്യാപിച്ചിരുന്നു, ് ഈ വര്‍ഷം ഒക്ടോബര്‍ 1 മുതലാണ ഇത് പ്രാബല്യത്തില്‍ വരുക . ഫോക്‌സ്, ഫോക്‌സ് ക്രൈം, ഫോക്‌സ് ലൈഫ്, എഫ് എക്‌സ്, ചാനല്‍ വി , ഫോക്‌സ് ആക്ഷന്‍ മൂവികള്‍, , ഫോക്‌സ് മൂവികള്‍, സ്റ്റാര്‍ മൂവീസ് ചൈന എന്നിവയാണ് അടച്ചു പൂട്ടാന്‍ പോകുന്ന ചാനലുകള്‍

ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രേക്ഷകരാണ് ഡിസ്നിയുടെ ഷോകൾക്കുള്ളത് എന്നാൽ ഒടിടി പ്ലാറ്റ് ഫോമിലേക്ക് ഡിസ്നി ചുവട് വെച്ചതോടെയാണ് പുതിയ മാറ്റങ്ങൾ. മലയാളത്തിൽ ഏഷ്യാനെറ്റ്,ഏഷ്യാനെറ്റ് പ്ലസ് എന്നിവയെല്ലാം സ്റ്റാ‍‍ർ ഡിസ്നിയുടേതാണ്.

cp-webdesk

null
null