Cinemapranthan

ട്വന്‍റി 20 സ്ഥാനാര്‍ഥിയാകുമോ?; വാർത്തകളോട് പ്രതികരിച്ച് ശ്രീനിവാസൻ

ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

null

നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി താൻ മത്സരിക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് നടൻ ശ്രീനിവാസൻ. ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്ത് ട്വന്‍റി 20 സ്ഥാനാര്‍ഥിയായി ശ്രിനിവാസന്‍ എത്തും എന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതെല്ലം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യമുന്നയിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധമില്ലന്നും നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ട്വന്‍റി 20 നടത്തുന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണ്, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ട്വന്‍റി 20യുടെ മുന്നേറ്റത്തെ കുറിച്ച് വിവിധയിടങ്ങളില്‍ പരാമര്‍ശിച്ചതാകും ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് കാരണമായതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഒരു രാഷ്ട്രീയ നേതാവ് തന്നെ സമീപിച്ചിരുന്നതായും. താൽപര്യമില്ലെന്ന് താന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

cp-webdesk

null