“വലിയ സംവിധായകരായപ്പോൾ വന്ന വഴി മറന്നവരാണ് ലാൽ ജോസും,സത്യൻ അന്തിക്കാടും എന്നൊരു പരാതി പറയാനുണ്ടെനിക്ക്. അതിപ്പോൾ എങ്കിലും പറഞ്ഞില്ലെങ്കിൽ മോശമാണ്. എനിക്ക് മോശം സമയം ഉണ്ടായപ്പോൾ എനിക്കൊപ്പം നിന്ന ഒരു വ്യക്തിയാണ് സിബി മലയിൽ.” മുപ്പത്തഞ്ച് വർഷത്തെ സിനിമ മേഖലയിലെ അനുഭവങ്ങൾ പങ്ക് വെക്കുകയാണ് പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കർ. സിനിമാപ്രാന്തന്റെ cpX ടോക്ക്സിൽ ആണ് സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സിയാദ് കോക്കർ തന്റെ സിനിമാ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾ, ഒപ്പം നിന്ന വ്യക്തികൾ എന്നിവയെക്കുറിച്ചൊക്കെ സംസാരിച്ചത്.
‘എനിക്ക് വേണ്ടി ഫ്രീയായി സിനിമ ചെയ്തു തരണമെന്ന് അല്ല പറയുന്നത്. ഞാൻ തുടങ്ങി വെച്ച വഴികളിൽ കൂടി വന്നവർ ഒന്ന് തിരിഞ്ഞ് നോക്കാമായിരുന്നു എന്നാണ്.” സിയാദ് കോക്കർ പറഞ്ഞു.
സമ്മർ ഇൻ ബത്‌ലഹേം, ഒരു മറവത്തൂർ കനവ്. സത്യം ശിവം സുന്ദരം, ദേവദൂതൻ എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവാണ് സിയാദ് കോക്കർ. സിനിമയിൽ എത്തിയിട്ട് മുപ്പത്തഞ്ച് വർഷം പിന്നിടുന്ന സിയാദ് കോക്കറിന് തന്റെ സിനിമ വിശേഷങ്ങളെ പറ്റി തുറന്നു പറയാൻ ഒരുപാട് ഉണ്ട്.
സിയാദ് കോക്കറുമായുള്ള അഭിമുഖം കാണാം: