ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവേരി എന്ന കാവേരി കല്യാണി. ഇപ്പോഴിതാ, അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും കടക്കുകയാണ് താരം. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘പുന്നകൈ പൂവേ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്ക് യുവ നടന് ചേതന്‍ ചീനു ആണ് നായകൻ.
റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറായി എത്തുന്ന ചിത്രം രണ്ട് ഭാഷകളിൽ ആണ് ഒരുങ്ങുന്നത്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണനവും കാവേരി തന്നെയാണ്.
ബാലതാരമായായി ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന സിനിമയിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനിൽ വന്നുപോവുന്ന കുട്ടി കാവേരിയുടെ മുഖം മലയാളികൾ മറക്കാനിടയില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാർധക്യപുരാണം, ഒരുഅഭിഭാഷകന്റെ കേസ്ഡയറി, ദേവരാഗം, ഉദ്യാനപാലകൻ, ഗുരു, കിലുകിൽ പമ്പരം, തച്ചിലേടത്ത് ചുണ്ടൻ, തില്ലാന തില്ലാന, കംഗാരു, ജനകൻ തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ കാവേരി അഭിനയിച്ചിട്ടുണ്ട്.