‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിർമാതാവ്.
ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് നിർമാതാക്കളിലൊരാളായ രഞ്ജിത് മണബ്രക്കാട്ട് ഇക്കാര്യം അറിയിച്ചത്. ഏറെ നഷ്ടങ്ങൾ സഹിച്ച് തിയേറ്ററിൽ എത്തിച്ച ചിത്രമാണ് ‘വെള്ളം’. നിലവിൽ 180-ലേറെ തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോഴാണ് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നതെന്ന് നിർമാതാവ് രഞ്ജിത് മണബ്രക്കാട്ട് പറഞ്ഞു.വെള്ളം സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ ചോർന്നത്.
കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 6) കൊച്ചി കലൂരുള്ള നന്ദിലത്തു ജി മാർട്ടിൽ ചിത്രം ഡൌൺലോഡ് ചെയ്തു പ്രദർശിപ്പിച്ചതായി കണ്ടെത്തി . ഇതിന്‍റെ വീഡിയോ സഹിതം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പരാതി നൽകിയിട്ടുണ്ട്. ഫ്രണ്ട്‌ലി പ്രോഡക്ഷൻസിന്റ ബംനറിൽ ജോസ്ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്.