Cinemapranthan
null

ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ? ഇനി എത്ര നഷ്ടപ്പെടാനാണ്’; കർഷകർക്ക് പിന്തുണയുമായി നസറുദ്ദീൻ ഷാ

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നസറുദ്ദീൻ ഷാ വിമർശനം ഉന്നയിച്ചത്

null

കർഷക സമരത്തിൽ പ്രതികരിക്കാത്ത താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ നസറുദ്ദീൻ ഷാ. കഠിനമായ തണുപ്പില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണെന്നും അവര്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയുന്നതെങ്ങനെയെന്നും നസറുദ്ദീൻ ഷാ വിമർശിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നസറുദ്ദീൻ ഷാ വിമർശനം ഉന്നയിച്ചത്.

“‘അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്. സിനിമ മേഖലയിലെ പ്രശസ്തരായവരെല്ലാം പൂര്‍ണ നിശബ്ദതയിലാണ്. സംസാരിച്ചാല്‍ എന്തോ നഷ്ടപ്പെടുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ ? ഇനി എത്ര നഷ്ടപ്പെടാനാണ്”. നസറുദ്ദീൻ ഷാ പറഞ്ഞു.

നസറുദ്ദീൻ ഷാ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖം

cp-webdesk

null
null