Cinemapranthan

‘ഈ വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ’? ‘ഇല്ലെന്ന്’ പ്രാർത്ഥന: ഇന്ദ്രജിത്തിന്റെ മകൾക്ക് നേരെയും സൈബർ അറ്റാക്ക്

കുട്ടികളെ പോലും വെറുതെ വിടാത്ത സദാചാര ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികള്‍ വേണം

null

ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനക്ക് നേരെയും സൈബർ ആക്രമണം. ഇൻസ്റ്റാഗ്രാമിൽ സജീവമായ പ്രാർത്ഥന, ഇന്ദ്രജിത്തിനും അനിയത്തിക്കുമൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു നേരെയാണ് സദാചാര കമന്റുകൾ എത്തിയത്.
“ഈ വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ’’? എന്നായിരുന്നു ഒരു കമന്റ്. എന്നാൽ കമന്റിന് ‘ഇല്ലെന്ന്’ മറുപടിയുമായി പ്രാർത്ഥന ഇന്ദ്രജിത് രംഗത്ത് വരുകയും ചെയ്തു. പ്രാർത്ഥനയുടെ മറുപടിക്ക് അഭിനന്ദങ്ങളുമായി നിരവധി പേർ എത്തിയിരിക്കുകയാണ്. താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രാർത്ഥനക്ക് നേരെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെ പോലും വെറുതെ വിടാത്ത സദാചാര ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികള്‍ വേണമെന്ന് താരങ്ങൾ ആവശ്യപ്പെടുന്നു.

വസ്ത്രധാരണത്തിന്റെ പേരിൽ സിനിമാതാരം അനശ്വര രാജന് നേരെ നടന്ന സൈബർ ആക്രമണത്തിന്റെ ചൂടാറും മുൻപേയാണ് പ്രാർത്ഥനക്ക് നേരെയും സൈബർ ആങ്ങളമാർ എത്തുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ അനശ്വരക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിനെതിരെ നടിമാർ ഉൾപ്പടെ നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു. ‘സ്ത്രീകൾക്കും കാലുകളുണ്ട്’ എന്ന് കുറിച്ച് കൊണ്ട് നടി റിമ കല്ലിങ്ങൽ സ്വിം സ്യൂട്ട് അണിഞ്ഞ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അഹാന കൃഷ്ണകുമാർ, അഭയ ഹിരണ്മയി, അനാർക്കലി മരക്കാർ, നിമിഷ സജയൻ, ഹരീഷ് പേരടി തുടങ്ങി നിരവധി താരങ്ങളാണ് തങ്ങളുടെ കാലുകൾ കാണുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ട് അനശ്വരക്ക് പിന്തുണയുമായി എത്തിയത്.

cp-webdesk

null