Cinemapranthan

ഗര്‍ഭകാലം ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയുമായി പേളി മാണി

അങ്ങനെയൊരു ഉത്സാഹം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അത് വലിയൊരു സഹായമായിരിക്കുമെന്നും പേളി ഫേസ്ബുക്കില്‍ കുറിച്ചു.

null

കുറച്ചുമാസങ്ങളായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് നടിയും അവതാരകയുമായ പേളി മാണിയാണ്. ഗർഭകാലം ആഘോഷമാക്കുന്ന പേളിയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ എങ്ങു ചർച്ചാവിഷയം. അത്തരത്തില്‍ ഫേസ്ബുക്കില്‍ താന്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളുമെടുത്ത് തന്റെ ഗര്‍ഭകാലം ആഘോഷമാക്കുന്ന മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് പേളി മാണി

പ്രഗ്നന്‍സിയുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയെ കൂടി ഒന്ന് പ്രമോട്ട് ചെയ്യാമോ എന്നാണ് താരം ചോദിച്ചിരിക്കുന്നത്. അങ്ങനെയൊരു ഉത്സാഹം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അത് വലിയൊരു സഹായമായിരിക്കുമെന്നും പേളി ഫേസ്ബുക്കില്‍ കുറിച്ചു.

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. നടിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഗര്‍ഭിണിയായ ശേഷമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പേളി എപ്പോഴും എത്താറുണ്ട്.

cp-webdesk

null