Cinemapranthan

എസ് പി ബിയുടെ മരണം സാംസ്കാരികലോകത്തെ ദരിദ്രമാക്കി: നരേന്ദ്ര മോദി

അദ്ദേഹത്തിന്റെ മെലഡി നിറഞ്ഞ ശബ്ദം രാജ്യത്തെ ഓരോ വീടിനും സുപരിചതമായെന്നും മോദി ട്വിറ്ററിൽ കുറിച്ചു

null

എസ് പി ബാലസുബ്രമണ്യത്തിന്റെ മരണം ഒരു ജനതയെ മുഴുവൻ വേദനയിലാഴ്ത്തിയിരിക്കുകയാണ്. “എസ് പി ബിയുടെ വിയോഗം നമ്മുടെ സാംസ്കാരിക ലോകത്തെ ദരിദ്രമാക്കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മെലഡി നിറഞ്ഞ ശബ്ദം രാജ്യത്തെ ഓരോ വീടിനും സുപരിചതമായെന്നും മോദി ട്വിറ്ററിൽ കുറിച്ചു. എസ് പി ബിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച് നിരവധി പേരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.

കെ ജെ യേശുദാസ് എസ്പി ബാലസുബ്രഹ്മണ്യത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കു വെച്ചു കൊണ്ട് അനുശോചനം അറിയിച്ചു. “താൻ തകർന്നുപോയെന്നാണ്” എആർ റഹ്മാൻ ട്വിറ്ററിൽ കുറിച്ചത്.

‘എസ്പിബിയുടെ മരണവാർത്തയറിഞ്ഞ് തന്റെ ഹൃദയം തകർന്നുപോയെന്ന്’ സൽമാൻ ഖാൻ കുറിച്ചു.

‘വലിയവനെന്നോ ചെറിയവനെന്നോ മതിക്കാതെ എല്ലാവരെയും ഒരു പോലെ കാണാൻ കഴിയുന്ന ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുന്ന ഏതൊരാളും പിന്നീട് ഗായകനെന്നതിലപ്പുറം ഒരു മനുഷ്യനെ ഓർമിക്കുമായിരുന്നു. രജനികാന്ത് കുറിച്ചു.

cp-webdesk

null