Cinemapranthan

‘ഒരു കനേഡിയൻ ഡയറി’യിലെ ആദ്യ ഗാനം: ഇന്ന് വൈകിട്ട് 6 മണിക്ക്

null

എൺപത് ശതമാനത്തിലേറെ കാനഡിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ഒരു കനേഡി യൻ ഡയറിയിലെ ആദ്യ ഗാനം ഇന്ന് എത്തുന്നു. വൈകിട്ട് ആറ് മണിക്ക് ഗായകൻ മധു ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഗാനം പുറത്ത്‌ വിടുന്നത്.

ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു യുവ സംവിധായിക കൂടി മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുകയാണ്. സീമ ശ്രീകുമാർ ആണ് ഒരു കനേഡിയൻ ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന പുതിയ സംവിധായിക

ശിവകുമാറിന്റെ വരികൾക്ക് കെ.എ ലത്തീഫ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ ആണ്.

20 -25 ( ഡിഗ്രി ) തണുപ്പിൽ കാനഡയിലെ ടൊറൻ്റോ , ഹാമിൽട്ടൺ, നയാഗ്ര, സോമ്പിൾ, ലണ്ടൻ ഒൺൻ്റാറിയോ, ടോബർ മോറി തുടങ്ങിയ പ്രദേശങ്ങളിലാണ് ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടേതായി പുറത്ത് വിട്ട . ടീസർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.

വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലർ മൂഡിലാണ് ഒരു കനേഡിയൻ ഡയറി ഒരുക്കിയിരിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറിൽ എം. വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണകുമാർ പുർവങ്കര.
ചിത്രം ഏപ്രിൽ 30ന് പ്രദർശനത്തിന് എത്തും.

cp-webdesk

null