Cinemapranthan
null

ഈ കരുതലും സംരക്ഷണവും എല്ലാ മുതലാളികളും ചെയ്തിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങൾ ഉണ്ടാവില്ലായിരുന്നു.

ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഈ കരുതലിന് ഏറെ വില നൽകുന്നയാളാണ് എം എ യൂസഫലി.

null

മാതാപിതാക്കൾ ഒരു ബാധ്യതയായി കാണുന്ന ഈ കാലത്തിൽ അവരെ ചേർത്ത് പിടിക്കുക എന്നത് വിലമതിക്കാനാവാത്ത ഒന്നാണ്. ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഈ കരുതലിന് ഏറെ വില നൽകുന്നയാളാണ് എം എ യൂസഫലി. തനിക്കൊപ്പം ചുറ്റുമുള്ളവരെയും കൂടി കരുതുന്ന യൂസഫലി, സ്വന്തം സ്ഥാപനത്തിൽ തൊഴിൽ നൽകുമ്പോൾ അവരെ മാത്രം ആശ്രയിക്കുന്ന മാതാപിതാക്കളെക്കുറിച്ചും ചിന്തിക്കാറുണ്ട്.
യൂസഫലിയുടെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ബയോഡാറ്റയിൽ 25 മുതൽ 30 വരെയുള്ള ചോദ്യങ്ങൾ ഉണ്ട്. മറ്റൊരു തൊഴിലുടമയും ചോദിക്കാത്ത ചോദ്യങ്ങൾ ആണ് അവ.

  • നിങ്ങൾക്ക് ഉമ്മ ഉണ്ടോ?
  • ഉമ്മയുടെ പേര് എന്താണ്?
  • ഉമ്മയുടെ അഡ്രസ് ?
  • ഉമ്മയുടെ ഫോൺ നമ്പർ ?
  • ഉമ്മക്ക് എന്തെങ്കിലും അസുഖമുണ്ടോ?
  • നാട്ടിൽ നിങ്ങളുടെ അസാന്നിധ്യത്തിൽ ഉമ്മയെ ആര് സംരക്ഷിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് ആ ബയോഡാറ്റയിൽ ഉണ്ടാവുക. ഈ കരുതലും സംരക്ഷണവും എല്ലാ മുതലാളികളും ചെയ്തിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങൾ ഉണ്ടാവില്ല എന്നാണ് യൂസഫലിയുടെ മീഡിയ കോഡിനേറ്റർ കൂടിയായ എൻ ബി സ്വരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്.

വ്യവസായി പ്രമുഖൻ എന്നതിനപ്പുറം നമുക്കറിയാത്ത ഒരു ഭൂതകാലത്തിന്റെ കഥയുണ്ട് എം എ യൂസഫലിക്ക്. കഷ്ടപ്പാടുകൾ നിറഞ്ഞ ആ കാലത്തിൽ നിന്നും കഠിനാധ്വാനവും ഇച്‌ഛാശക്‌തിയും കൊണ്ട് ഈ കാണുന്ന നേട്ടങ്ങളിൽ എത്തിയതു കൊണ്ടാവാം ഓരോ സാധാരണക്കാരനെയും അവന്റെ കുടുംബത്തെയും തിരിച്ചറിയാനും കരുതലാവാനും യൂസഫലിക്ക് കഴിയുന്നത്.

cp-webdesk

null
null