Cinemapranthan
null

തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആസ്വാദ്യ തലങ്ങളെ തന്നിലേക്ക് തിരിച്ചു വിട്ട കലാപത്തിന്റെ മന്ത്രവാദി; ലിജോ ജോസ് പെല്ലിശ്ശേരി

ഹരിമോഹൻ എഴുതുന്നു

null

“ഇവിടെ പലതരം സിനിമകളുണ്ട്
അതിൽ തന്നെ രണ്ടു വിഭാഗമുണ്ട്
ഒന്നു പ്രേക്ഷകന്റെ താല്പര്യങ്ങളുമായി
സമരസപ്പെട്ടു പോകുന്ന സിനിമകൾ
അവർക്കാവശ്യമുള്ളത് മാത്രം കൊടുക്കുന്ന സിനിമകൾ…
ഇനിയൊന്ന് പ്രേക്ഷകനെ uplift ചെയ്യുന്ന സിനിമകളാണ് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു ഫിലിം മേക്കറുടെ ചിന്തകളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന സിനിമകൾ.പ്രേക്ഷകൻ എന്ത് കാണണം എന്ന് വിധിക്കുന്ന സിനിമകൾ…
ഞാൻ അത്തരത്തിലുള്ളൊരു
ഫിലിം മേക്കർ ആണ്”

ലിജോ ജോസ് പെല്ലിശ്ശേരി

നായകൻ മുതൽ ഒടുവിൽ റിലീസിന് തയ്യാറെടുക്കുന്ന ചുരുളി വരെയുള്ള സിനിമകളിൽ ഒരു പ്രേക്ഷക സമൂഹത്തെയൊട്ടാകെ ഉയർത്തുന്ന
കൈയ്യൊപ്പ് പ്രകടമാണ്…

മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെ
തുറന്നെഴുതുന്നതിൽ ലിജോയുടെ കഴിവ് അസാധ്യം എന്ന് തന്നെ പറയണം…
KG ജോർജിനെ ആരാധിച്ചു തുടങ്ങിയ
ലിജോ ഒടുവിൽ Tiff ൽ ജെല്ലിക്കെട്ടിനു ശേഷം സാക്ഷാൽ സ്‌പീൽ ബെർഗുമായി വരെ തുലന പെട്ടത് ഒട്ടും യാദൃശ്ചികമായിരുന്നില്ല…

മറിച്ച് അതിനു പിന്നിൽ പിതാവ് ജോസ് പെല്ലിശ്ശേരിയുടെ പഴയ സാരഥി തിയേറ്ററിൽ നിന്ന് വളർന്ന ബാല്യ കൗമാരവും,നിരന്തരമായ വായനകളും തുടർന്നുള്ള സിനിമ കാഴ്ച്ചകളും ജീവിതാനുഭവങ്ങളുമൊക്കെ
ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്….

ഇന്നും മലയാള/വിശ്വ സാഹിത്യവും ലോക സിനിമകളുമൊക്കെ
ഇത്രയേറെ അപ്ഡേറ്റ് ആയിരിക്കുന്നൊരു film മേക്കർ വേറെയുണ്ടോ എന്നറിയില്ല..

മുൻവിധികളോ സ്ഥിരം ശൈലികളോ ഇല്ലാതെ താൻ പറയാൻ പോകുന്ന കഥയ്ക്ക് അനുയോജ്യമായ ആഖ്യാനശൈലി ഏതാണോ
അതു സ്വീകരിക്കുക
എന്നതാണ് ലിജോയുടെ വഴി…

മാസ്സ് മസാലയായ നായകനിൽ നിന്ന് അൽപ്പം റിയലിസ്റ്റിക് raw സമീപനമുള്ള സിറ്റി ഓഫ് ഗോഡിലേക്കും അവിടുന്ന്
മാജിക്കൽ റിയലിസം പറയുന്ന ആമേനിലേക്കും ഈ.മാ.യൗ വിലേക്കും
ഇടയ്ക്ക് ഒരു കോമിക് ചിത്രകഥ പോലെ ഡബിൾ ബാരലും,Realistic violence പ്രമേയമാകുന്ന ലാറ്റിനമേരിക്കൻ ശൈലിയിലുള്ള അങ്കമാലി ഡയറീസും ഒടുവിൽ മനുഷ്യന്റെ ക്രോധ വികാരങ്ങളുടെ സ്ഫോടനമായ ജെല്ലിക്കെട്ടിലേക്കും ലിജോയെ നയിച്ചത് സിനിമയെന്നാൽ പ്രേക്ഷകന് വേണ്ടതല്ല മറിച്ച് എന്നിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്ന സ്വയം ബോധം
ഒന്നു മാത്രമാണ്…

“No plan’s to change No Plan’s to impress
എന്നു പറയുമ്പോഴും ലിജോ അതിനോട് വാശിയോടെ കൂട്ടി ചേർക്കുന്ന ഒന്നുണ്ട്..

But You all should impress
otherwise I will Make you impress

അതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ നമ്മുടെ ആസ്വാദ്യ തലങ്ങളെ തന്നിലേക്ക് തിരിച്ചു വിട്ട
കലാപത്തിന്റെ മന്ത്രവാദിയാണ് ലിജോ…

മലയാള സിനിമ ഇനി എന്താകുമെന്നറിയില്ല പക്ഷെ നാളെ മലയാള സിനിമയുടെ ഒരറ്റത്ത് സിനിമകളെ തരം തിരിച്ചു നിർത്തിയാൽ അതിൽ കൂടുതലും ലിജോ സിനിമകളായിരിക്കും എന്നുറപ്പാണ്.

ചുരുളിയിൽ പെങ്ങള് തങ്കയുടെ
ഒരു ചോദ്യമുണ്ട്…

“എടാ ഷാജീവാ നീ പെരുമാടനെ കണ്ടിട്ടുണ്ടോ….

അതിനുത്തരം ലിജോ ജോസ് പെല്ലിശ്ശേരി
എന്നു കൂടിയാണ് തുടർന്നു വന്ന സ്ഥിരം ശൈലികളിൽ നിന്ന് നമ്മെ വഴി തെറ്റിച്ചു കൊണ്ടു പോകാൻ തലയിൽ
കൂടിയ പെരുമാടൻ..
The maker The Visionary…
And the one and only Master of Chaos

cp-webdesk

null
null