സാനിയ ഇയ്യപ്പൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമായ കൃഷ്ണൻ കുട്ടി പണി തുടങ്ങി തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ്.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി വികൃതി, പാ.വ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്‌എക്സ് ആര്‍ട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ അനിമേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ആണ്.
ലൊക്കേഷൻ വീഡിയോ കാണാം
എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ സൂരജ് ടോമും, നിര്‍മ്മാതാവായ നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും സിനിമക്കുണ്ട്. . പൊടിമീശ മുളയ്ക്കണ കാലം എന്ന എവര്‍ഗ്രീന്‍ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഇതാദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുകയാണ്. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ആനന്ദാണ്.ഹരി നാരായണനാണ് ഗാനരചന .ഒട്ടേറെ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്തിയിട്ടുള്ള ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസുമാണ്.
ഇഫാര്‍ മീഡിയയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവ. കോസ്റ്റ്യൂം ഡിസൈന്‍ ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, സംഘട്ടന രംഗങ്ങള്‍ അഷ്‌റഫ് ഗുരുക്കള്‍ എന്നിവരാണ്. സ്റ്റില്‍സ് മഹേഷ് മഹി മഹേശ്വര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോ കാര്‍പസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.