Cinemapranthan
null

വനിതാ സംവിധായകർക്ക് സർക്കാരിന്റെ പ്രോൽസാഹനം: 1.5 കോടി വീതം നൽകുന്ന പദ്ധതിയിലെ സിനിമ ആരംഭിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ് ചിത്രീകരണം നടക്കുന്നത്

null

വനിതാ സംവിധായകർക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതിയിലെ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ് ചിത്രീകരണം നടക്കുന്നത്. ‘ഡൈവോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് മിനി എന്ന സംവിധായികയാണ്. ‘ഡൈവോഴ്സ്’ന്റെ ചിത്രീകരണം നേരത്തെ മാർച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം മുടങ്ങുകയായിരുന്നു.

കോവിഡ് ദുരിതത്തിൽ ജോലി നഷ്‌ടമായ സിനിമ മേഖലയിൽ ഉള്ളവർക്ക് ചിത്രീകരണം പുനരാരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. നടൻ പി.ശ്രീകുമാർ അടങ്ങുന്ന താരനിര ആദ്യ ദിവസം തന്നെ ഷൂട്ടിങ്ങിനെത്തിയിരുന്നു. ചിത്രാഞ്ജലിക്കുള്ളിലും പുറത്തുമായിട്ടായിരിക്കും ചിത്രീകരണം നടക്കുക.

വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒന്നര കോടി വീതമാണ് സിനിമ നിർമ്മിക്കാനായി നൽകുക. എഴുപതോളം തിരക്കഥകളാണ് ഇതിനായി സർക്കാരിന് ലഭിച്ചത്. അതിൽ തിരഞ്ഞെടുത്ത രണ്ടെണ്ണം ആയിരിക്കും നിർമ്മിക്കുക. താരാ രാമാനുജത്തിന്റെ ‘നിഷിധോ’ ആണു രണ്ടാമത്തെ സിനിമ. രണ്ട് വനിതാ സംവിധായകർക്ക് പുറമെ പട്ടിക വിഭാഗത്തിൽപ്പെട്ട രണ്ട് സംവിധായകരെയും തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കുമെന്നു ഷാജി പറഞ്ഞു.

cp-webdesk

null
null