Cinemapranthan

കാളിദാസ് ജയറാം ആദ്യമായി നായകനായ “ഒരു പക്കാ കഥൈ” ആറ് വർഷങ്ങൾക്ക് ശേഷം റിലീസിനൊരുങ്ങുന്നു

സെന്‍സറിംഗ് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ചിത്രം റിലീസ് ചെയ്യാതിരുന്നത്

null

കാളിദാസ് ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രം “ഒരു പക്കാ കഥൈ” ആറ് വർഷങ്ങൾക്ക് ശേഷം റിലീസിനൊരുങ്ങുന്നു. കാളിദാസിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയാണ് ‘ഒരു പക്കാ കഥൈ’. എന്നാൽ സെന്‍സറിംഗ് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ചിത്രം അന്ന് റിലീസ് ചെയ്തിരുന്നില്ല. ആറ് വർഷത്തിന് ശേഷം ഒ.ടി.ടി റിലീസായി സീ ഫൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 25 മുതല്‍ ചിത്രം സ്ട്രീം ചെയ്യും. മേഘാ ആകാശ് ആണ് കാളിദാസിന്‍റെ നായികയായി ചിത്രത്തിലെത്തുന്നത്.

ഒരു പെണ്‍കുട്ടിയുടെ മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് ഡോക്ടര്‍ ചോദിക്കുമ്പോൾ ‘ലൈംഗികബന്ധം’ എന്ന വാക്ക് ഉപയോഗിച്ചതിനാണ് വിവാദവും സെൻസറിംഗ് നിഷേധിക്കപ്പെട്ടതും. തമിഴ്‌നാട് റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയും തുടര്‍ന്ന് കാളിദാസ് നായകനായി അഭിനയിച്ച രണ്ടാം ചിത്രം ‘മീന്‍കുഴമ്പും മണ്‍പാനയും’ അരങ്ങേറ്റ ചിത്രമായി 2016 നവംബറില്‍ റിലീസ് ചെയ്യുകയുമായിരുന്നു.

“ഒരു പക്കാ കഥൈയുടെ സംവിധായകൻ ബാലാജി തരണീധരന്‍, വിജയ് സേതുപതി നായകനായ നടുവുള കൊഞ്ചം പക്കത്ത കാണോം, സിതാകാത്തി എന്നീ സിനിമകളുടെ സംവിധായകനാണ്. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘പാവ കഥൈകള്‍’ എന്ന ആന്തോളജി ചിത്രമാണ് കാളിദാസ് ജയറാമിന്റെ റിലീസ് ആകാനുള്ള ചിത്രം.

cp-webdesk

null