Cinemapranthan

അംബിക റാവുവിന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് സാജിദ് യഹിയ: ഒരുലക്ഷം രൂപ ഉടൻ നൽകാമെന്ന് ജോജു; കൈയ്യടിച്ച് സോഷ്യൽ മീഡിയ

നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്” എന്ന ക്യാപ്ഷ്യനോടുകൂടിയാണ് സാജിദ് യഹിയ ജോജു ജോർജിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്.

null

കുമ്പളങ്ങി നൈറ്റ്സിലെ ഗ്രെയ്സ് ആന്റണിയുടെ കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ട് പ്രേഷക ശ്രദ്ധ നേടിയ നടിയാണ് അംബിക റാവു.
താരം ഇപ്പോൾ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. നടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് സിനിമ മേഖലയിലെ സുഹൃത്തുക്കൾ. അതിനിടെ നടിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്ജ്.

നടനും സംവിധായകനുമായ സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയിൽപെടുത്തുന്നത്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകി.

നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്” എന്ന ക്യാപ്ഷ്യനോടുകൂടിയാണ് സാജിദ് യഹിയ ജോജു ജോർജിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇത് പുറത്തുവിട്ടത്.
ഒട്ടേറെ പേരാണ് ജോജുവിന്റെ ഈ സന്മനസിന് കയ്യടിച്ചിരിക്കുന്നത്.

സഹസംവിധായകയും അഭിനേതാവുമായ നിരവധി സിനിമകളുടെ ഭാഗമായ താരമാണ് അംബിക റാവു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് അവർക്ക് കിഡ്നി സംബന്ധമായ അസുഖം കണ്ടെത്തുന്നത്. തുടർന്ന് അവർ ദീർഘനാളായി ചികിത്സയിൽ തുടരുകയാണ്. ആഴ്ചയിൽ രണ്ട് തവണ നടിക്ക് ഡയാലിസിസിന് വിധേയമാകേണ്ടതുണ്ട്. സിനിമാ മേഖലയിലെ സുഹൃത്തുക്കളുടേയും സഹോദരൻ അജിയുടേയും സഹായത്തോടെയായിരുന്നു അവർ ചികിത്സയ്ക്ക് പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇതിനിടയിൽ സഹോദരന് സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർ ചികിത്സ തടസപ്പെടുകയായിരുന്നു.

cp-webdesk

null