ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് പ്രതിനായകൻ എന്ന് പേരിട്ടു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സുനീഷ് വരനാട് ആണ്.
‘ഗാന്ധി സ്ക്വയർ എന്ന പേരാണ് ആദ്യം ചിത്രത്തിന് നൽകിയിരുന്നത്. ജാഫര്‍ ഇടുക്കിയും നമിത പ്രമോദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 21ന് ആരംഭിക്കും. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലെക്സ് എബ്രഹാം.