‘വെൽ എക്സിക്യൂട്ടഡ് രജനി ഫാൻ ബോയ് പാക്കേജ്’ ഇതാണ് ജയിലർ എന്ന സിനിമയെ കുറിച്ച് പറയാനുള്ളത്. രജനി എന്ന സൂപ്പർ സ്റ്റാറിന്റെ സ്റ്റാർഡവും നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകന്റെ ഡാർക്ക് കോമഡി സ്റ്റൈലും എങ്ങനെയാണ് ബ്ലെൻഡ് ചെയ്യപ്പെടുക, നെൽസൺ ഏങ്ങനെയാണ് ‘തലൈ’വരെ സ്‌ക്രീനിൽ അവതരിപ്പിക്കുക, മോഹൻ ലാൽ, ശിവരാജ് കുമാർ തുടങ്ങി മറ്റുഭാഷകളിലെ സൂപ്പർ സ്റ്റാറുകളുടെ കാമിയോ അപ്പീയറൻസ് എങ്ങനെയാണ് സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നൊക്കെയുള്ള ഒട്ടേറെ സംശയങ്ങൾ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കുണ്ടായിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ഏറെ വിമർനങ്ങളും ഹേറ്റ് ക്യാംബെയ്ൻസും നേരിട്ടിരുന്ന നെൽസന് ‘ജയിലർ’ ഒരു do or die പ്രോജക്റ്റ് തന്നെയായിരുന്നു. ഒരു രജനി ഫാൻ ബോയ് പടം സംവിധാനം ചെയ്യുന്നതിനോടൊപ്പം, തന്നിലെ ഫിലിം മേക്കറുടെ ക്രാഫ്റ്റ് പ്രേക്ഷകർക്ക് തെളിയിക്കേണ്ട ബാധ്യത സംവിധായകനുണ്ടായിരുന്നു. മേൽ പറഞ്ഞ എല്ലാ വെല്ലുവിളികളെയും ഏറ്റെടുത്തു കൊണ്ട് മികച്ച ടെക്നിക്കൽ ക്വാളിറ്റി കൊണ്ടും, താരങ്ങൾക്കു ആവശ്യമായ സ്ക്രീൻ പ്രെസൻസ് കൊടുത്തും പ്രേക്ഷകരോട് നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നെൽസൺ ദിലീപ് കുമാർ എന്ന ഡയറക്ടറുടെ ഒരു ഉയിർത്തെഴുനേൽപ്പ് തന്നെയാണ് ഇ ചിത്രം.

വളരെ കൈയടക്കം നിറഞ്ഞ സംവിധാനവും , വളരെയധികം ടെക്നിക്കൽ ക്വാളിറ്റിയും കൊണ്ട് സമ്പന്നമായ ചിത്രം. സിനിമക്ക് ഒരു മാസ്സ് അപ്പീൽ തന്നെയാണ് കൊടുത്തെങ്കിലും അതിനു കോട്ടം തട്ടാതെ നെൽസൺ എന്ന സംവിധായകന്റെ സ്പെഷിലൈസ്ഡ് ഐറ്റമായ ഡാർക് കോമഡി അതിന്റെ പവറിൽ തന്നെ സിനിമയിൽ നിലനിർത്തുന്നുണ്ട്.

പെർഫോമൻസിലിക്കേത്തുമ്പോൾ രജനിയെന്ന ഷോ സ്റ്റീലറുടെ അൾട്ടിമേറ്റ് ഷോ തന്നെ സിനിമയിൽ കാണാം. രജനിയെന്ന സ്റ്റാറിനെയും , നടനെയും ഒരു പോലെ സിനിമയിൽ തെളിഞ്ഞു കാണാം. അതുപോലെ തന്നെയാണ് മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ് തുടങ്ങിയവരുടെ ക്യാമിയോ റോൾസ്. മിനിറ്റുകൾ മാത്രമേ ഉള്ളുവെങ്കിൽ പോലും സ്ക്രീൻ പ്രസൻസു കൊണ്ട് അവർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പെർഫോമൻസ്. അസ്സാദ്ധ്യമായ സ്വാഗോടു കൂടി തലൈവർക്കൊത്ത വില്ലനായി വിനായകൻ മാറുന്നുണ്ട്. രമ്യ കൃഷ്ണൻ, വസന്ത് രവി, സുനിൽ, മിർന്നാ മേനോൻ, തമ്മന്ന ഭാട്ടിയ, യോഗി ബാബു, മാസ്റ്റർ റ്വിത്വിക്ക്, ജി. മാരിമുത്തു, ശരവണൻ, വി.ടി.വി.ഗണേഷ്, റെഡിൻ കിങ്സ്ലി, സുനിൽ റെഡ്‌ഡി ,തുടങ്ങിയവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.

സിനിമയുടെ അണിയറയിലേക്കെത്തുമ്പോൾ വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണവും, ആർ . നിർമ്മലിന്റെ എഡിറ്റിങ്ങും, ഡി ആർ കെ കിരണിന്റെ കലാസംവിധാനവും, സ്റ്റണ്ട് സിൽവയുടെ സംഘടനവും സിനിമയുടെ വിഷ്വൽ ക്വാളിറ്റിക്ക് അടിത്തറ പകരുന്നുണ്ട്. എല്ലാത്തിനുമുപരി സിനിമയുടെ ജീവനാഡിയായി മാറുന്നത് അനിരുദ്ധിന്റെ മ്യൂസിക്കാണ്. ചെറിയ സീക്വൻസിൽ വരെ തന്റെ മ്യൂസിക് കൊണ്ട് എലാബറേറ്റ് ചെയ്ത് സിനിമയുടെ ലെവൽ തന്നെ മാറ്റുന്നുണ്ട്. അനിരുദ്ധിന്റെ ഒരു മ്യൂസിക് കോൺസെർട്ട് തന്നെ സിനിമയിൽ കാണാം.
എല്ലാത്തിലുമുപരി ഈ ചിത്രം നെൽസൺ എന്ന സംവിധായകന്റെ മറുപടിയാണ്. തനിക്കു ലഭിച്ച അപമാനങ്ങൾക്കും, പരിഹാസങ്ങൾക്കും ട്രോളുകൾക്കുമുള്ള ശക്തമായൊരു മറുപടി