ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് വെബ് സീരീസായ മിര്‍സാപൂറിനെതിരെ കേസ്. മതവികാരം വൃണപ്പെടുത്തിയെന്നും സാമൂഹിക വികാരത്തെ സാരമായി ബാധിക്കുന്നതുമെന്നുമാരോപിച്ചാണ് ഉത്തർ പ്രദേശിലെ മിർസാപൂർ കോത്വാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
“ചിൽബില്യ ഗ്രാമത്തിലെ അരവിന്ദ് ചതുർവേദി എന്നയാളുടെ പരാതിയിലാണ് കേസ് എടുത്തത്. മിർസാപൂർ പരമ്പരയുടെ നിർമ്മാതാക്കൾക്കും ആമസോൺ പ്രൈം വീഡിയോ ഉടമകൾക്കുമെതിരെയാണ് കേസ്.” – മിർസാപൂർ എസ്.പി അജയ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു
വിന്ധ്യാവാസിനി ദേവതയുടെ നാടായ പ്രതിച്ഛായ മിർസാപൂരിന്റെ പ്രതിച്ഛായക്ക് മോശം വരുത്തുമെന്നും പരാതിയിൽ പറയുന്നു. മോശം സംഭാഷണങ്ങളും , അവിഹിത ബന്ധങ്ങളും കുത്തിനിറച്ചതാണ് ഓൺലൈൻ പരമ്പരയെന്നു ചതുർവേദി പരാതിയിൽ പറയുന്നു. പരമ്പരയുടെ നിർമാതാക്കളായ റിതേഷ് സാദ്‌വാനി , ഫർഹാൻ അഖ്തർ, ഭൗമിക് ഗോണ്ടലിയ എന്നിവർക്കും ആമസോൺ പ്രൈം വീഡിയോക്ക് എതിരെയും ഐ.പി.സിയുടെ 295- എ, 505 , 34, വകുപ്പുകളും ഐ.ടി ആക്റ്റിന്റെ 67എ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.