ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായ നടനാണ് അരിസ്റ്റോ സുരേഷ്. ഇപ്പോഴിതാ അദ്ദേഹത്തിനെ കുറിച്ച് ഒരു വ്യാജ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. സുഹൃത്തിന്റെ ചിത്രവുമായി ചേർത്തുവച്ചായിരുന്നു പ്രചാരണം.
ഒരു ഓൺലൈൻ മാധ്യമത്തിലാണ് നടൻ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാർത്ത പ്രത്യക്ഷപ്പെട്ടത്. സുഹൃത്ത് അതിഥിയുടേയും അരിസ്റ്റോയുടേയും ചിത്രം ചേർത്തുവച്ചായിരുന്നു ഈ വാർത്ത. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഈ വിവാഹമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഈ വാർത്തകൾ എല്ലാം വ്യാജമാണെന്നും സംഭവം വേദനിപ്പിച്ചുവെന്നും അരിസ്റ്റോ സുരേഷ് പറയുന്നു. തന്റെ അമ്മയെ കാണാൻ അതിഥി വന്നപ്പോൾ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാർത്ഥ്യം അറിയാൻ നിരവധി പേർ വിളിച്ചുവെന്നും അരിസ്റ്റോ പറഞ്ഞു. ഇതിനു മുൻപും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ കൂട്ടിച്ചേർത്തു.