Cinemapranthan

‘സിനിമയിൽ നിലനിൽക്കുന്ന ബിംബങ്ങൾ തകർത്തു’; അവൻ “വന്നു കണ്ടു കീഴടക്കി”: ഫഹദിനെ കുറിച്ച് ഫാസിൽ പറയുന്നത്

അവന്റെ ഉള്ളിൽ ഒരു നല്ല നടന് വേണ്ട സ്പാർക്ക് ഉണ്ടെന്നു മനസ്സിലാക്കിയിരുന്നതായും അദ്ദേഹം പറയുന്നു

null

ഫഹദിനെ നായകനാക്കി ഒരു ഫാസിൽ ചിത്രം ഒരുങ്ങുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മലയൻകുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ഇത്തവണ ഫാസിൽ എത്തുന്നത്. ‘ഫഹദും മഹേഷ്‌നാരായണനും കൂടിയാണ് ഈ കഥ തന്നോട് പറഞ്ഞതെന്നും കഥ വായിച്ചപ്പോൾ താൻ ഈ സിനിമ നിർമിക്കാം എന്ന് പറയുകയായിരുന്നെന്നും ഫാസിൽ പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഫഹദ് മലയാള സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും അവന്റെ ഉള്ളിൽ ഒരു നല്ല നടന് വേണ്ട സ്പാർക്ക് ഉണ്ടെന്നു മനസ്സിലാക്കിയിരുന്നതായും അദ്ദേഹം പറയുന്നു.

‘അവന്റെ ഉള്ളിൽ ഒരു നല്ല നടന് വേണ്ട സ്പാർക്ക് ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. സിനിമ അന്ന് വിജയിക്കാതെ പോയത് ഫഹദിന്റെ കുഴപ്പം ആയിരുന്നില്ല. അവൻ പിന്നീട് അമേരിക്കയിൽ പഠിക്കാൻ പോയി, അപ്പോഴും അവന്റെ മനസ്സിൽ സിനിമ തന്നെ ആയിരുന്നു. അവൻ മലയാള സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്നൊരിക്കൽ മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ എന്തായിരിക്കും ഫഹദിന്റെ ഭാവി എന്ന് ചോദിച്ചപ്പോൾ “അവൻ തീർച്ചയായും സിനിമയിലേക്ക് തന്നെ തിരിച്ചുവരും” എന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, അവൻ “വന്നു കണ്ടു കീഴടക്കി” എന്ന് പറയുംപോലെ ആണ് ഇപ്പോഴത്തെ സ്ഥിതി.’ ഫാസിൽ പറയുന്നു

സിനിമയിൽ ഇതുവരെ നിലനിൽക്കുന്ന ബിംബങ്ങൾ തകർക്കുക എന്നുള്ളതാണ് ഞാൻ അവനിൽ കാണുന്ന ഗുണം. ഒരു തിരക്കുള്ള നായകനായി നിൽക്കുമ്പോൾ പോലും കുമ്പളിങ്ങി നൈറ്റ്സിലെ കഥാപാത്രം ചെയ്യുക എന്നുള്ളതൊക്കെ എടുത്തുപറയേണ്ട കാര്യമാണ്. ഒരു ‘സോ കോൾഡ് ചോക്ളേറ്റ്’ നായകനിൽ നിന്നും വ്യത്യസ്തമായി ഹീറോ ഇമേജ് ഇല്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നുള്ളത് ഒരു ഒരു ആക്ടറിന്റെ ചാലഞ്ച് ആണ്, അത്തരത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നത് ഫഹദിന്റെ പരമാനന്ഗം ആണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു

cp-webdesk

null