എറണാകുളത്തെ ആദ്യകാല തീയേറ്ററുകളില്‍ ഒന്നായ ഷേണായീസ് വീണ്ടും തുറക്കുന്നു. മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന തിയറ്ററിൽ വീണ്ടും കാഴ്ചകളുടെ വർണ പ്രപഞ്ചമൊരുങ്ങുമ്പോൾ ആദ്യ ചിത്രമായി എത്തുന്നത് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഓപ്പറേഷൻ ജാവയാണ്. ഫെബ്രുവരി 12 ന് ആണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്
വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയന്, പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതായി ഇടംപിടിച്ചിരുന്നു.
സിനിമയുടെ മാറ്റത്തിനനുസരിച്ച് ഷേണായീസും മാറിക്കൊണ്ടേയിരുന്നു.80 അടി നീളവും 30 അടി വീതിയും കൂടാതെ ഉള്ളിലേക്ക് 18 അടി വളഞ്ഞതുമായ ഷേണായീസിലെ ആ വിസ്താരമാ സ്ക്രീൻ മലയാളിക്ക് വലിയൊരു കൗതുകമായിരുന്നു, ആസ്വാദകന്റെ ഇഷ്ടത്തിനൊത്തു ചുവടു മാറ്റുന്ന ഷേണായീസ് ഇക്കുറിയും പ്രേഷകന് മാറ്റത്തിന്റെ മായക്കാഴ്ചകൾ ഉറപ്പു വരുത്തുകയാണ്.
കൊറോണയും ലോക്ക്ഡൗണും മൂലം അടഞ്ഞു കിടന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ ജനുവരിയിലാണ് തുറന്നത് . വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നാലെ മലയാളം ചിത്രങ്ങളും തിയറ്ററിലേക്ക് എത്തി. ഈ സാഹചര്യത്തില്‍ ഷേണായിസ് കൂടി പുതിയ ഭാവത്തിലെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സിനിമയുടെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് സിനിമയുടെ ശബ്ദമിശ്രണം. പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍ തുടങ്ങിയവരാണ്.
വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റില്‍സ് ഫിറോസ് കെ ജയേഷ്, പരസ്യകല യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍ സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്സ്, ഫിനാന്‍സ് കണ്ട്രോളര് ദിലീപ് എടപ്പറ്റ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.