Cinemapranthan

അത് ഞങ്ങളുടെ അകൗണ്ടുകൾ അല്ല; ക്ലബ്ഹൗസിലെ ഫേക്ക് ഐഡിയെ കുറിച്ച് പൃഥ്വിരാജും ദുൽഖർ സൽമാനും

null

ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ തരംഗമായി മാറിയ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമും ഇല്ലന്ന് തന്നെ പറയാം. അതാണ്‌ . ക്ലബ്ഹൗസ്. സെമിനാർ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസ്, ചർച്ച വേദികൾ അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യങ്ങകൾ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്. ചുരുക്കിത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്.

അതേസമയം ക്ലബ്ഹൗസ് ഒന്ന് ഹിറ്റായി വന്നപ്പോഴാണ് ഫേക്ക് അക്കൗണ്ടുകളുടെ ബഹളം വർധിക്കുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ പൃഥ്വിരാജും ദുൽഖർ സൽമാനും.

ഇരു താരങ്ങളുടെ പേരിൽ വൻതോതിലാണ് ക്ലബ്ഹൗസിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമാത്രമല്ല നിരവധി അക്കൗണ്ടുകൾ വന്ന സാഹചര്യത്തിൽ താരങ്ങൾക്ക് തന്നെ നേരിട്ട ഇറങ്ങി പറയേണ്ട അവസ്ഥയെത്തി. താൻ ക്ലബ്ഹൗസിൽ ഇല്ല എന്നാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ പേരി തെറ്റിധാരണങ്ങൾ സൃഷ്ടിക്കരുതെന്നും ദുൽഖർ അറിയിക്കുകയും ചെയ്തു. പൃഥ്വിരാജാകട്ടെ ദി റിയൽ പൃഥ്വി എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിനോട് സാമ്യമുള്ള പേരിലുള്ള ക്ലബ്ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നാണ് അറിയിച്ചിരിക്കുന്നത്. താൻ ക്ലബ്ഹൗസിൽ ഇല്ല എന്നും താരം അറിയിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ അറിയിച്ചിരിക്കുന്നത്.

വൻ ജനപ്രീതി ലഭിച്ച ക്ലബ്ഹൗസിന് കഴിഞ്ഞ ദിവസം ഉണ്ടായ ഉപഭോക്താക്കളുടെ ഒഴുക്കിനെ തുടർന്ന് ആപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

cp-webdesk

null