നെറ്ഫ്ലിക്സിന്റെ പുതിയ ട്വറ്റിലൂടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ദുൽഖർ സൽമാൻ. കഴിഞ്ഞ ദിവസമാണ് നെറ്റ് ഫ്ലിക്സ് മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്. നെറ്റ് ഫ്ളിക്സിന്റെ ഈ ട്വീറ്റ് ആരാധകരിലും ആകാംക്ഷ വർധിപ്പിക്കുകയാണ്. ദുൽഖറിന്റെ ഏതെങ്കിലും സിനിമ നെറ്റ്ഫ്ളിക്സ് വഴി റിലീസിന് ഒരുങ്ങുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകർ ചോദിക്കുന്നത്. പ്രത്യേകിച്ചും ദുൽഖർ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂർത്തിയായ സാഹചര്യത്തിൽ. ‘കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുൻപും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ട്വീറ്റിനെ ട്രോളി കൊണ്ട് ധാരാളം കമന്റുകളും വരുന്നുണ്ട്. നെറ്റ് ഫ്ളിക്സിന് മലയാളം അറിയാമോ, ദുൽഖർ പുലിയാണെന്ന് ഞങ്ങൾക്ക് അറിയാം, നിങ്ങൾ കാര്യം പറ നിരവധി കമന്റുകളും വരുന്നുണ്ട്. മലയാളം അറിയാമോ എന്ന കമന്റിന് “പിന്നെ… മലയാളം അറിയാം” എന്ന് നെറ്റ്ഫ്ളിക്സും കമന്റ് ചെയ്തിട്ടുണ്ട്. ദുൽഖർ പുലിയാ അത് ഓകെ, പക്ഷേ കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്യും മുൻപ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യരുത് എന്നാണ് മറ്റൊരാളുടെ അഭ്യർത്ഥന.