ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാകുന്ന ലഫ്റ്റനന്റ് റാം എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടൂ.
രാമ നവമി ദിനത്തോട് അനുബന്ധിച്ച് ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരില്‍ പുരോഗമിക്കുകയാണ്.

രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങള്‍ക്ക് കാണാം- വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്.
തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം ഹാനു രാഘവപുഡിയാണ് സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.