Cinemapranthan

‘ജല്ലിക്കട്ടി’ല്‍ താന്‍ ഏറെ ആസ്വദിച്ച കാര്യം; സംവിധായകന്‍ ഷങ്കര്‍ പറയുന്നു

താന്‍ ഈയിടെ ആസ്വദിച്ച ചിത്രങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം

null

ഇന്ത്യയുടെ ഓസ്കർ എൻട്രി ചിത്രമായ ജല്ലിക്കെട്ടിനെ കുറിച്ച് പറഞ്ഞ് തമിഴ് സംവിധായകന്‍ ഷങ്കര്‍. താന്‍ ഈയിടെ ആസ്വദിച്ച ചിത്രങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ‘ജല്ലിക്കട്ടി’ല്‍ താന്‍ ഏറെ ആസ്വദിച്ച കാര്യത്തെക്കുറിച്ചാണ് സൂപ്പർഹിറ്റ് സംവിധായകന്റെ പ്രതികരണം.

“അടുത്തിടെ ആസ്വദിച്ചത്..

സൂരറൈ പോട്ര് സിനിമ, ജി വി പ്രകാശിന്‍റെ ആത്മാവുള്ള സംഗീതം

‘അന്ധകാര’ത്തിലെ എഡ്‍വിന്‍ സകായ്‍യുടെ ഗംഭീര ഛായാഗ്രഹണം.

മലയാളചിത്രം ജല്ലിക്കട്ടിനു വേണ്ടി പ്രശാന്ത് പിള്ള ഒരുക്കിയ ഏറെ സവിശേഷവും വ്യത്യസ്തവുമായ സംഗീതം” – ഷങ്കർ ട്വീറ്റ് ചെയ്തു.

മലയാള സിനിമക്ക് തീർത്തും വ്യത്യസ്തമായ ആഖ്യാന ശൈലി പരിചയപെടുത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. ഇപ്പോഴിതാ മലയാളത്തിന് ഒരു അഭിമാന നേട്ടം കൂടി സമ്മാനിച്ചിരിക്കുകയാണ് ഈ ചിത്രം.

അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

cp-webdesk

null