രാജ്യത്ത് കർഷക സമരം വലിയ രീതിയിൽ പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രേക്ഷോഭം നടത്തുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. കൊടും തണുപ്പില്‍ സമയം തുടരുന്ന കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ ഒരു കോടി രൂപ നൽകി ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജ്.
പഞ്ചാബിലെ കലാലോകം കര്‍ഷകര്‍ക്ക് പ്രത്യക്ഷ പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സംഘത്തിലെ
പ്രധാനിയായിരുന്നു ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജ്.
പഞ്ചാബി ഗായകനായ സിംഗയാണ് സോഷ്യല്‍ മീഡിയയിലൂടെ ധനസഹായത്തിന്റെ കാര്യം അറിയിച്ചത്. “നന്ദി സഹോദരാ. കര്‍ഷകര്‍ക്ക് കമ്പിളിപ്പുതപ്പ് വാങ്ങാന്‍ നിങ്ങള്‍ ഒരു കോടി നല്കി. ഇക്കാര്യം ആര്‍ക്കും അറിയില്ല. നിങ്ങള്‍ അതേക്കുറിച്ച് പോസ്റ്റ് ചെയ്തില്ല. പത്ത് രൂപയുടെ സഹായത്തെക്കുറിച്ചുപോലും ആളുകള്‍ക്ക് നിശബ്ദത പാലിക്കാന്‍ പറ്റാത്ത കാലമാണിത്”, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സിംഗ പറഞ്ഞു.