ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. ബോളിവുഡ് താരം ദീപിക പദുക്കോൺ, സാറാ അലിഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകളാണ് ഇപ്പോൾ വർത്തയാകുന്നത്.

സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിങ് എന്നിവരാണ് മറ്റ് മൂന്ന് പേർ. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദീപികയുടെ ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോടു ലഹരി മരുന്ന് ആവശ്യപ്പെട്ടു 2017 ഒക്ടോബർ 28 ന് ദീപിക നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദീപികയും സംശയത്തിന്റെ നിഴലിലാവുന്നത്. ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിനെ പറ്റി പറയുന്നുണ്ട്. അന്ന് റസ്റ്ററന്റിൽ നടന്ന നിശാപാർട്ടിയിൽ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സോനാക്ഷി സിൻഹ, സിദ്ധാർഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.





ദീപിക: ഓകെ, മാൽ ഉണ്ടോ?
കരീഷ്മ: എന്റ പക്കലുണ്ട്, പക്ഷേ വീട്ടിലാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അമിതിനോട് ചോദിക്കട്ടെ
ദീപിക: തീർച്ചയായും, ദയവായി
കരീഷ്മ: അമിതിന്റെ കെെവശമുണ്ട്, അവൻ കൊണ്ടുവരും
ദീപിക: ഹാഷ് അല്ലേ… വീഡ് വേണ്ട
കരീഷ്മ: അതേ, ഹാഷ്…
ഇങ്ങനെ പോകുന്നു ഇവർ കെെമാറിയ സന്ദേശങ്ങൾ

