“കിഴക്ക് അതിരു പറയുന്ന മുണ്ടാടൻ മല
അതു കടന്നാൽ കർണ്ണാടകത്തിന്റെ അതിരാണ്.മല കേറ്റിയിറക്കി ബോർഡർ
റോഡു വഴി കടത്താൻ ബുദ്ധിമുട്ടാണ് നടക്കുന്ന കാര്യമല്ല…
പിന്നെയുള്ളത് ആ പുഴയാണ്.മുണ്ടാടന്റെ ഉച്ചിയിൽ നിന്നു ഉറവ പൊട്ടി മുള്ളം കൊല്ലി ചുറ്റി
താഴേക്കു പിരിയുന്ന
മുള്ളൻകൊല്ലിപ്പുഴ.ഉൾക്കാട്ടിൽ നിന്നു ചന്ദനം വെട്ടി വടം കെട്ടി മലയുടെ അടിവാരത്തു നിന്നു പുഴ കടത്തി വിടണം…
അതാണെങ്കിൽ മുള്ളൻകൊല്ലി കടത്തു കടവ് വഴി ബോർഡർ കടക്കാതെ സാധനം കടത്താം.പിന്നെ ചെട്ടിയാരുടെ യാർഡ് വരെ പേടിക്കണ്ട കാര്യമില്ല”
അറുമുഖൻ തന്റെ ആവേശം പങ്കു വയ്ച്ചു…
“പക്ഷെ അവിടെ പോലീസ് സ്റ്റേഷൻ ഉണ്ടല്ലോ അറുമുഖാ അവന്മാര് മണപ്പിച്ചോണ്ട് അങ്ങ് വരാതിരിക്കത്തില്ല!
ദാവൂദ് സാഹിബ് അത്ര വിശ്വാസം വരാതെന്നോണം സംശയം പറഞ്ഞു…
“ഹാ അതെനിക്ക് വിട്ടേക്ക് സാഹിബെ…അവിടെ ആകെ ഉള്ളത് ഒരു കൊണാപ്പൻ എസ്.ഐ.യും നാലും മൂന്നും ഏഴു ഏമാൻമാരുമാ….
തടക്കം വയ്ക്കാൻ ആണേൽ
സ്റ്റേഷനടക്കം ഞാൻ പൊഴയിൽ താഴ്ത്തും.അതു അറുമുഖന്റെ ഉറപ്പാ”
തന്റെ കനം വച്ച മേൽമീശയൊന്നു വലിച്ചു തട്ടി പിരിച്ച് മരുതൂർ മുരുകന്റെ പടം വച്ച പഴയ വില്ലീസ് ജീപ്പിന്റെ ബോണറ്റിലേക്കു കയറിയിരുന്നു
പുകലപ്പൊടി വലിച്ചു കുടഞ്ഞു അറുമുഖൻ നെഞ്ചോന്നു വിരിച്ചു…
“സാഹിബ് ചെല്ല്.ലോഡ് രാവിലെ മലബാറിൽ കാണും…
ആ പിന്നെ…തലയെണ്ണം ഞാൻ പറയും
മായ്ക്കാനും മുക്കാനും ഉള്ള വെള്ളിക്കട്ടിയും സ്വർണ്ണക്കായും എത്രയെന്ന് വച്ചാ പൊടി തട്ടിയെടുത്തു വച്ചോണം..
അതിലൊരു കുറവും
വയ്ക്കണ്ട.ബാക്കിയൊക്കെ ഞാനേറ്റു”
അറുമുഖൻ പറഞ്ഞവസാനിപ്പിച്ചു.
അതിനൊരു മറുപടിക്ക് നിൽക്കാതെ ഒരു മൂളൽ മാത്രം നൽകി സാഹിബ് തന്റെ ബെൻസിലേക്ക് കയറി…
പക്ഷെ എന്തോ ചുരമിറങ്ങി തുടങ്ങിയെങ്കിലും സാഹിബിനു
ഒരു ഉൾഭയമുണ്ടായിരുന്നു…
അറുമുഖനിൽ വിശ്വാസമാണ്
പക്ഷെ കുട്ടിക്കാലത്തു ബാപ്പ പറഞ്ഞ ചില കഥകൾ ഉള്ളിൽ കിടന്നു തികട്ടുന്നുണ്ട്…
ഓർമ്മകളിൽ നാടോടിക്കഥകളുടെ ഈരടികൾ മൂളലിൽ വരെ ഭയപ്പെടുത്തുന്നു…
“അബിടെ അബിടെ മുള്ളൻകൊല്ലി കാട്ടിലൊരു ജിന്നൊണ്ട് ദാവൂ…
കൂപ്പില് പണിക്ക് പോകുമ്പം
ബാപ്പി കണ്ടിട്ടുണ്ട്.ചുഴി വച്ചു ആളെ വലിക്കുന്ന ജിന്ന്.കാട്ടിനുള്ളില് ജിന്നിന്റെ പാട്ടു മുഴങ്ങും.പൊഴ വട്ടം കടക്കാൻ വിടൂലാ…ജിന്നിക്കൊല്ലി
എന്നാ ഞമ്മളൊക്കെ അന്ന് വിളിച്ചോണ്ടിരുന്നേ…
നീ ഒരിക്കലും അവിടെക്കൊന്നും
പോകല്ലേ ദാവൂ…
അതു ജിന്നൊള്ള പൊഴയാ
ജിന്നൊള്ള പൊഴ”
ബാപ്പയുടെ കെട്ടുകഥയുടെ ചൂട് ദാവൂദിനെ പൊള്ളിച്ചു കൊണ്ടിരുന്നു…
“വേറെ വഴിയൊന്നും കാണാഞ്ഞിട്ടാണ് അല്ലെങ്കിൽ ഇങ്ങനൊരു മെനക്കേടിനു നിൽക്കില്ലായിരുന്നു…
നാളെ രാവിലെ ചരക്കെത്തിച്ചില്ലെങ്കിൽ ചെട്ടിയാര് തെറ്റും.അതു സംഭവിക്കാൻ പാടില്ല…
അറുമുഖൻ ഒരു മദം പൊട്ടിയ കൊമ്പനാണ് എത്ര ചവിട്ടി അരച്ചിട്ടാണെങ്കിലും ലക്ഷ്യം കണ്ടേ അവൻ കൊല്ലിയിറങ്ങൂ അതുറപ്പാണ്
എങ്കിലും എവിടെയോ ഒരു ഭയം…
പഴയ ജിന്നിന്റെ അട്ടഹാസം വഴി വിലക്കുന്നത് പോലെ….
“നോക്കി നില്ലെടാ…അവന്മാര് ഉൽക്കൂപ്പിൽ കേറി ഈർച്ച കൊടുത്തിട്ടുണ്ട് കെട്ടിയൊഴുക്കിയാൽ
പിന്നെ തടസ്സം വരില്ല ഇന്നാണെങ്കിൽ നല്ല ഒഴുക്കുമുണ്ട്”
കടവിലേക്ക് ജീപ്പ് അടുപ്പിച്ചിട്ട്,മങ്ങിയ തലവെട്ടമുള്ള ടോർച്ചും മരം
കയറ്റുന്നതിനുള്ള അനുബന്ധ സാമഗ്രികളും ചരക്ക് കടത്തുന്ന ലോറികളും കൂപ്പിലെ തമിഴൻ പണിക്കാരുമൊക്കെയായി
അറുമുഖൻ ഒരുങ്ങിയിരുന്നു…
അപ്രതീക്ഷിതമായി കാര്യം അന്വേഷിക്കാൻ വന്ന കടത്തുകാരനായ വയസ്സൻ കാക്കയെ ഒതുക്കി കെട്ടി ജീപ്പിനുള്ളിലിട്ടിരുന്നു…
ഇരട്ടക്കുഴലിൽ തിരയൊക്കെ നിറച്ച്
നനച്ച പുകയില കനത്തിൽ തിരുമി നാവിനിടയിൽ താഴ്ത്തി അറുമുഖൻ മരത്തിന്റെ ഒഴുക്കും പ്രതീക്ഷിച്ചിരിപ്പാണ്
പുഴയ്ക്ക് കുറുകെ വടമിട്ടിട്ടുണ്ട്. വടത്തിൽ പിടിച്ചു കിടക്കുന്ന പത്തോളം തടിമിടുക്കുള്ള മരം പിടുത്തക്കാരും
മരം പിടിച്ച് കരയിലേക്ക് അടുപ്പിച്ചു വെളുപ്പിന് മുൻപ് ലോറിയിൽ കയറ്റി കൊല്ലിയിറങ്ങണം…
അതിനിടയ്ക്ക് ഏതവൻ വന്നാലും പൊകച്ചു ചുഴിയിൽ താഴ്ത്തും…
അറുമുഖൻ മദം പൊട്ടി നിൽപ്പാണ്….
“അണ്ണാ…
പുഴയിൽ നിന്നുള്ള വിളിയാണ്…
“എന്നടാ…ഏതാവത് ഇരുക്കാ…
മരം താൻ അണ്ണെയ്…
അറുമുഖന്റെ കണ്ണൊന്നു വിടർന്നു….
“കിടന്ന് ഒച്ച വയ്ക്കാതെ പിടിച്ച് കേറ്റാൻ നോക്കെടാ നാറി….
ടോർച്ചു വെളിച്ചമൊന്നു മുന്നിലേക്ക് മിന്നിച്ച് അറുമുഖൻ പുഴക്കടവിലേക്കു നടന്നു…
മുണ്ടാടൻ കുന്നിന്റെ വിദൂരതയിലേക്ക് നോക്കിയ അറുമുഖന്റെ കണ്ണുകൾ വിടർന്നു..
പിന്നിൽ മല നിരകളുടെ കാവൽ.
ചന്ദ്ര വെളിച്ചത്തിൽ തിളക്കം തട്ടിയൊഴുകുന്ന മുള്ളൻകൊല്ലിപ്പുഴ…
അതിലൂടെ ഓളത്തിനൊപ്പം
തായം തെന്നിയെത്തുന്ന ചന്ദനത്തടികൾ…
മൈസൂർ രാജാവിന്റെ മുതലാണ്….
രാത്രിയുടെ എണ്ണക്കറുപ്പിൽ അലയടിക്കുന്ന ചന്ദനത്തിന്റെ
സുഗന്ധം…
അറുമുഖനൊന്നു ചിരിച്ചു…
“മുരുകാ…നീ താൻ എല്ലാമേ….
തുണച്ചിട്”
അറുമുഖന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പണിക്കാർ തടികളോരോന്നായി വടത്തിൽ കെട്ടി കരയിലേക്ക് അടുപ്പിച്ചു തുടങ്ങി….
“ഓയ്….യ്….യ്….യ്….
അഹമ്മദിക്കാ……
അറുമുഖന്റെ ശ്രദ്ധ തിരിച്ചു കൊണ്ടു പെട്ടെന്നു കരയ്ക്ക് അപ്പുറത്ത് നിന്നൊരു വിളിയൊച്ച മുഴങ്ങി…
സംഘം ജാഗരൂകരായി….
“അഹമ്മദിക്കാ…
അറുമുഖൻ തോക്കിലേക്കു കൈകൾ അടുപ്പിച്ചു പണിക്കാർക്ക് പണി തുടരാൻ ആംഗ്യം കൊടുത്തു….
“അഹമ്മദിക്കാ….
വീണ്ടും ഇരുളിന്റെ വിദൂരതയിൽ നിന്നു ആ പരുക്കൻ ശബ്ദം വഴി കണ്ടെത്തി വരികയാണ്…
“ഇവിടെ ആരുമില്ലാ…
ഇതൊരു ആളില്ലാ കടത്താണെ…
അറുമുഖൻ പരിഹസിച്ചു പറഞ്ഞു…
“നിങ്ങളാരാ…..അക്കരെ…
വീണ്ടും ചോദ്യമാണ്…
“ഞാനോ ഞാൻ കാലൻ…ഹ..ഹ..ഹ…
അറുമുഖന്റെ പരിഹാസത്തിനു
ഒന്നുകൂടി വലുപ്പം വച്ചു…
“നോക്കി നിൽക്കാതെ തടി കേറ്റഡാ..**%%** മക്കളെ…
അറുമുഖൻ തൊഴിലാളികളെ ഒന്നു കൂടി വിറപ്പിച്ചു…
തോക്കിന്റെ ഉന്നം
അക്കരെയിലേക്കു തന്നെ ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ്..
ഇപ്പോൾ അപ്പുറത്ത് നിന്നു മറുപടിയില്ല….
‘ബ്ലും💧💧
പെട്ടെന്നു എന്തോ ഒരു ഭാരം അക്കരെ നിന്നു പുഴയിലേക്ക് പതിക്കുന്ന ശബ്ദം….
അറുമുഖൻ കാഞ്ചിയിൽ വിരലുകളുറപ്പിച്ചു നിന്നു…
“അണ്ണാ പോലീസുകാര് ആയിരിക്കുവോ…
അറുമുഖന്റെ സഹായി
മൊയ്ദീന്റെ സംശയമാണ്
“പോലീസ് ആണേലും പട്ടാളം ആണേലും കരയ്ക്ക് കേറിയാൽ തലയ്ക്ക് ഞാൻ പൊട്ടിക്കും ബാക്കി പിന്നെയല്ലേ അതു ഞാൻ നോക്കിക്കോളാം…
നീ അവന്മാരോട് കേറ്റാൻ പറയടാ….
“അണ്ണാ…..ണ്ണാ…
അറുമുഖൻ പറഞ്ഞു തീർന്നതും പുഴയുടെ ഒത്ത നടുവിൽ നിന്നൊരു പണിയാളുടെ അലർച്ച മുഴങ്ങിയതും ഒരുമിച്ചായിരുന്നു…
മൊയ്‌ദീൻ പെട്ടെന്നു ജീപ്പിലേക്കു
കയറി ഹെഡ് ലൈറ്റ് തെളിച്ചു….
അറുമുഖനെ ഞെട്ടിച്ചു കൊണ്ടു പണിയാളുകൾ ഓരോരുത്തരായി പുഴയുടെ ആഴത്തിലേക്ക് മറയുകയാണ്…
മുതലപ്പിടുത്തം പോലെ മുള്ളൻ കൊല്ലിപ്പുഴ നിന്നു കലങ്ങി മറിയുന്നു…
ചുഴിക്കുത്തുകളുടെ ഓളം വെട്ടലുകൾ….
മുകളിൽ നിന്നൊഴുകി വരുന്ന ചന്ദനത്തടികൾ വടം മുറിച്ചു കൊല്ലിയിലേക്കു വീഴുകയാണ്…
“ഠോ..യ്…യ് 🔥
അറുമുഖൻ ലക്ഷ്യമില്ലാതെ ഓളപ്പരപ്പു നോക്കി വെടിയുതിർത്തു കൊണ്ടേയിരുന്നു…
“ഏത് നായാണെങ്കിലും നേരെ വാടാ….
അറുമുഖൻ നിന്ന് അലറി…
“പൊട്ടിക്കടാ…നാറികളെ..
ആജ്ഞ കിട്ടേണ്ട താമസം
മൊയ്‌ദീനടക്കമുള്ള കൂട്ടാളികൾ തിര നിറച്ചു വെടിമുഴക്കി തുടങ്ങി…
പക്ഷെ കലങ്ങിയൊഴുകുന്ന പുഴപ്പരപ്പ് അല്ലാതെ മറ്റൊന്നും ദൃശ്യമായില്ല…
പണിക്കാരെയൊന്നും കാണാനില്ല…
“ഇനി മുതല ആയിരിക്കുവോ…
മൊയ്ദീന്റെ സംശയം
മുതലയല്ല…മൈ…*&@*
കുറയ്‌ക്കേണ്ടടാ മുതലയല്ല
മുരുകൻ ആണെന്ന് പറ എന്നാൽ….
⛏️ടക്….ക്… ക്…⛏️
അറുമുഖൻ പറഞ്ഞു തീർന്നയുടനെ പുഴപ്പരപ്പിൽ നിന്നൊരു മഴു ചീറി വന്നു ജീപ്പിന്റെ ബോണറ്റ് മുറിച്ചു നിന്നു വിറകൊണ്ടു….
വേലായുധൻ…ൻ…ൻ 🔥
ജീപ്പിന്റെ പിന്നിൽ നിന്നു അഹമ്മദിക്ക പിറു പിറുത്തു…
“ആരാന്ന്….
അറുമുഖൻ അറിയാതെ ചോദിച്ചു പോയി…
“നീ നേരത്തെ പറഞ്ഞില്ലേ
അതു തന്നെ നിന്റെയൊക്കെ കാലൻ…
അഹമ്മദിക്ക പറഞ്ഞു മുഴുമിയ്ക്കും മുൻപ് തന്നെ അറുമുഖൻ ജീപ്പിലേക്കു കയറി പിന്നിലേക്ക് തിരിച്ചിരുന്നു….
എവിടെയോ ഒരു അപകട സൂചന…
“അണ്ണാ….
മൊയ്ദീന്റെ ശബ്ദമൊന്നു വിറച്ചു അവൻ മുന്നിലേക്കു വിരല് ചൂണ്ടി
ഞെട്ടി വിറയ്ക്കുകയാണ്..
ജീപ്പിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ അറുമുഖൻ അതു കണ്ടു…
മുന്നിൽ തല തിരിച്ചു കുത്തിയിരിക്കുന്നൊരു
തടസത്തിന്റെ അടയാളം…
…ഒരു ഓല മടലിന്റെ തല…
അതിലേക്കൊരു മുഖം വെളിപ്പെടുകയാണ്.മദയാന കണക്കെ വെമ്പുന്നൊരു രൂപം പിരിഞ്ഞു കൂർത്ത
മേൽ മീശ,കഴുത്തിൽ നിന്നൂർന്നു കിടക്കുന്ന വെള്ളി കെട്ടി രാകിയ ആനക്കൊമ്പ് മാല…
“നീ മലയോ കൊല്ലിയോ ഇറങ്ങിക്കോ അണ്ണാച്ചി പക്ഷെ അതിനു മുൻപ് എന്നെയൊന്നു തല്ലി തോപ്പിക്കണം…
നീ കുമ്പിടുന്ന മരുതൂർ മല മുരുകനെയല്ല അതിനും മുകളിൽ ഈ മുള്ളൻ കൊല്ലി വേലായുധനെ….
അന്നും ഇന്നും ഈ മുള്ളൻ
കൊല്ലിയിൽ ചില
ചട്ടങ്ങളൊക്കെയൊണ്ട്…
അതിനു പറ്റില്ലെങ്കിൽ
നേരെ നിന്ന് എന്നെ അടിച്ചിട്ട് നീ മലയിറങ്ങി പോയാൽ മതി”
*************
“അല്ലാഹ്….
ദാവൂദ് സാഹിബ് ഉറക്കം ഞെട്ടിയുണർന്ന് അലറി..
എന്താണ് ഇക്കാ…
എന്താ….?
ജിന്ന്….മുള്ളൻകൊല്ലി ജിന്ന്…..
ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു നരന്‍ സ്വന്തമാക്കിയത്. 2005 സെപ്റ്റംബര്‍ 3നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്നു ഈ സിനിമ. ഹൊഗനക്കലിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. പുഴയിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു അതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞത്.