1980 കളുടെയും 90 കളുടെയും തിളക്കമാർന്ന താരമായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും കരിയറും ആസ്പദമാക്കി ഒരുക്കുന്ന ബയോപിക് വരാനിരിക്കുകയാണ്. എസ്.ടി.ആർ.ഐ സിനിമാസ് നിർമ്മിക്കുന്ന ഈ സിനിമയ്ക്ക് ‘സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കും. നടനും റിട്ടയർഡ് ടെനീസ് താരവുമായ വിജയ് അമൃത് രാജാണ് ഈ ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്യുന്നത്.
2011-ൽ സിൽക്ക് സ്മിതയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ഹിന്ദി ചിത്രം ‘ദി ഡേർട്ടി പിക്ചർ’ ഒരുപാട് ശ്രദ്ധ നേടിയിരുന്നു.
‘സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്’ സിനിമ 2025-ൽ പ്രേക്ഷകർക്ക് മുൻപിലെത്താൻ ഒരുങ്ങുകയാണ്. ഈ സിനിമയിലൂടെ സിൽക്ക് സ്മിതയെ വീണ്ടും ഓർക്കുവാൻ കഴിയുമെന്ന് വിശ്വസിക്കാം.