Cinemapranthan

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ: മുമ്മുവിന്റെ അത്ര പോരെന്ന് നസ്രിയ; ചിത്രങ്ങൾ വൈറൽ

null

മമ്മൂട്ടിക്ക് പിന്നാലെ വൈറൽ ചിത്രവുമായി ദുൽഖർ സൽമാൻ. മുടി നീട്ടിയ തന്റെ തകര്‍പ്പന്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പുതിയ ലുക്കിലുളള മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. തന്റെ എറ്റവും പുതിയ സിനിമയായ കുറുപ്പിലടക്കം മുടി നീട്ടിയുളള ഗെറ്റപ്പിലാണ് ദുല്‍ഖറിനെ കാണിക്കുന്നത്. അതേസമയം നടന്റെ പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകരും സഹതാരങ്ങളുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

മമ്മൂട്ടിയുടെ ചിത്രങ്ങളും ഫിറ്റ്‌നസ് വിശേഷങ്ങളും സജീവമായി മാറിയതിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിട്ടുള്ളത്. നസ്രിയ ഉള്‍പ്പെടെയുളള ദുല്‍ഖറിന്റെ സുഹൃത്തുക്കളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ മകള്‍ മുമ്മു എന്ന മറിയത്തിന്‌റെ മുടിയുടെ അത്ര ഭംഗിയില്ല ഈ ചുരുളന്‍ മുടിക്ക് എന്നാണ് നസ്രിയ പറയുന്നത്. അത് ശരിയാണെന്ന് പറഞ്ഞ് ദുല്‍ഖറും കമന്റ് ചെയ്തിട്ടുണ്ട്. നസ്രിയയ്ക്ക് പുറമെ ടൊവിനോ തോമസ്, അനുപമ പരമേശ്വരന്‍, ഷാനി ഷാകി, വിക്രം പ്രഭു, വിജയ് യേശുദാസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.

മറിയത്തെപ്പോലെ പോണി ടെയില്‍ കെട്ടിയുള്ള ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വിക്രം പ്രഭു പറഞ്ഞത്. അടുത്ത പോസ്റ്റില്‍ അതാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞപ്പോള്‍ ആരാധകരും അനുകൂലിക്കുകയായിരുന്നു.




നാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.
കുറുപ്പിന്റെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദകമാക്കി ഒരുക്കിയ ചിത്രം കൂടിയാണ് കുറുപ്പ്. ദുല്‍ഖര്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച സിനിമയാണ് കുറുപ്പ്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അതേസമയം കുറുപ്പിന് പുറമെ നിരവധി സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

cp-webdesk

null

Latest Updates