Cinemapranthan

മകൾ പ്രശ്നത്തിലായിരിക്കവെ രണ്ടാം ഭാര്യ കരീനയ്ക്കും കുഞ്ഞിനുമൊപ്പം ദില്ലി യാത്ര; മറുപടിയുമായി സൈഫ്

മക്കൾക്കു വേണ്ടി എപ്പോഴും ഉണ്ടാകും, മൂന്ന് മക്കളെയും ഒരുപോലെ സ്നേഹിക്കുന്നു

null

നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകാണ് ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലിഖാനും കരീനയും. പുതിയ അതിഥിയുടെ വരവ് ആഘോഷമാക്കുകയായിരുന്നു കുടുംബാംഗങ്ങൾ. അതേസമയം താരങ്ങളുടെ കുടുമ്പ വിശേഷങ്ങൾ ബോളിവുഡ് ന്യൂസ് കോളങ്ങളിൽ ഏറെ ചർച്ചയാവുക പതിവാണ്. അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിന് ശേഷമാണു സൈഫ് കരീനയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയായ അമൃത സിങ്ങിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. വിവാഹ മോചനത്തിന് ശേഷം ഇരുവരും അമ്മക്കൊപ്പമാണ് താമസം. കരീനയിലുള്ള മകൻ തൈമൂർ ആണ് ഇപ്പോൾ ഇരുവർക്കും ഒപ്പം ഉള്ളത്.

എന്നാൽ മകൾ പ്രശ്നത്തിലായിരിക്കവെ, സെയ്ഫ് രണ്ടാം ഭാര്യ കരീനയ്ക്കും കുഞ്ഞിനുമൊപ്പം മുംബൈയിൽ നിന്ന് ദില്ലിയിലേയ്ക്ക് പോയത് ഏറെ ചർച്ചയായിരുന്നു. സാറയുമായി സെയ്ഫ് അലിഖാൻ അകന്നു എന്നു തരത്തിലുളള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിത പ്രചരിച്ച വാർത്തയ്ക്ക് മറുപടിയുമായി സൈഫ് രംഗത്തെത്തിയിരിക്കുകയാണ്.

മക്കൾക്കു വേണ്ടി എപ്പോഴും ഉണ്ടാകും, മൂന്ന് മക്കളെയും ഒരുപോലെ സ്നേഹിക്കുന്നുണ്ടെന്നും ഹൃദയത്തിന്റെ ഓരോ ഭാഗത്ത് ഓരോരുത്തർക്കും സ്ഥാനമുണ്ടെന്നും സെയ്ഫ് പറഞ്ഞു. കൂടാതെ ഇളയമകൻ തൈമൂറിന് നൽകുന്ന കെയറിനെ കുറിച്ചും സെയ്ഫ് പ്രതികരിച്ചു. തൈമൂറിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കുറ്റബോധം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. തൈമൂറിനോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നുവെന്നത് സത്യമാണെന്നും എന്നാൽ മൂത്തമകൻ ഇബ്രാഹിം, മകൾ സാറ എന്നിവരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്നും സെയ്ഫ് പറഞ്ഞു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം വ്യക്തമാക്കിയത്.

സെയ്ഫ് അലിഖാന് മൂന്ന് മക്കളും ഒരുപോലെയാണെന്ന് കരീനയും മുൻപ് പറഞ്ഞിരുന്നു. ഇവരുമായി കരീനയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്. അവധി സമയങ്ങളിൽ എല്ലാവരും ഒന്നിച്ച് കൂടാറുമുണ്ട്.

cp-webdesk

null