Cinemapranthan

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’; സഞ്ജയ് ദത്തിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

കാൻസർ ബാധിതനാണ് താനെന്ന വിവരം അടുത്തിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്

null

എന്നും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് താരമാണ് സഞ്ജയ് ദത്ത്. താരത്തിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചാവിഷയം. കാൻസർ ബാധിതനാണ് താനെന്ന വിവരം അടുത്തിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ബോളിവുഡിന്റെ പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ രോഗബാധിതനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘ഞങ്ങൾക്ക് ഇത് വിശ്വസിക്കാനാകുന്നില്ല’, ‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’. എന്നാണ് ചിത്രം കണ്ട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് . ഏറെ ക്ഷീണിതനായാണ് താരത്തെ ചിത്രത്തിൽ കാണപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സ തേടുകയാണ് അദ്ദേഹം.

താൻ അസുഖ ബാധിതനാണെന്ന വിവരം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


കെജിഎഫ് 2 ആണ് അദ്ദേഹത്തിന്റേതായി ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

cp-webdesk

null