ഇന്നലെ ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ നമ്മൾ ആവർത്തിച്ച് കണ്ട മുഖമായിരിക്കും ഇദ്ദേഹത്തിന്റെത്.. ‘ധ്രുവ് റാത്തി’. ഒരു പക്ഷെ പലർക്കും പരിചിതമല്ലാത്ത പേരും മുഖമായതുകൊണ്ട് അവർക്കിടയിൽ ഉയർന്ന ന്യായമായൊരു ചോദ്യവുമുണ്ടാവും. ആരാണ് ഇയാൾ..? ആളുകൾ ഇയാളെ ആഘോഷിക്കുന്നതെന്തിനാണ്..? എന്താണ് ഉത്തരേന്ത്യൻ രാഷ്ട്രീയവുമായി ഇദ്ദേഹത്തിനെന്തുബന്ധം..?
വെറുമൊരു യുട്യൂബ് ചാനൽ കൊണ്ട് വിപ്ലവം തീർക്കാൻ കഴിയുമെന്ന് തെളിയച്ച പുതിയ കാലത്തിന്റെ പോരാളി ആയി നമുക്ക് ധ്രുവ് റാത്തിയെ അഭിസംബോധന ചെയ്യാം, കാരണം ഉത്തര്‍പ്രദേശ് അടക്കം ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയിട്ടുണ്ടെങ്കിൽ ധ്രുവിന്റെ വീഡിയോ വഹിച്ച പങ്കു ചെറുതല്ല അവിടുത്തെ സാധാരണക്കാരുടെ നെഞ്ചിൽ കയറിക്കൂടിയത് ഇദ്ദേഹത്തിന്റെ വാക്കുകളാണ്.
പ്രധാനമായും രാജ്യത്തിന്റെ സമകാലിക രാഷ്ട്രീയത്തിന്റെ വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളിലൂടെയാണ് ധ്രുവ് അറിയപ്പെട്ടുതുടങ്ങുന്നത്. യുട്യൂബ് നെ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഉപയോക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 2013-ൽ യാത്രാ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങികൊണ്ടണ് ധ്രുവ് തന്റെ ചാനൽ ആരംഭിക്കുന്നത്, എന്നാൽ 2013 അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക് തൻ്റെ സാധ്യത മാറ്റാൻ തുടങ്ങി.
2020 ജൂലൈയിൽ, ആണ് പിന്നീട് ധ്രുവ് രത്തി വ്ലോഗ്സ് എന്ന പേരിൽ മറ്റൊരു YouTube ചാനൽ ആരംഭിക്കുന്നത്, അവിടെ അദ്ദേഹം തൻ്റെ അന്താരാഷ്ട്ര യാത്രാ വ്ലോഗുകൾ പങ്കുവെക്കാൻ തുടങ്ങി. തൻ്റെ ട്രാവൽ വ്ലോഗുകൾക്ക് പുറമേ, DW Travel of Deutsche Welle, Decode with Dhruv of Netflix India എന്നിവയുൾപ്പെടെ വിവിധ ഷോകൾ അദ്ദേഹം ഹോസ്റ്റുചെയ്യുന്നു. സ്‌പോട്ടിഫൈയിൽ മഹാ ഭാരത് എന്ന പേരിൽ ഒരു പോഡ്‌കാസ്റ്റും അദ്ദേഹം ഹോസ്റ്റുചെയ്യുന്നു.
മേൽപറഞ്ഞ പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ സാധാരണകരുടെയും നെഞ്ചിൽ കയറിക്കൂടിയത് ഇദ്ദേഹത്തിന്റെ വാക്കുകളാണ് വരാനിരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവ് ഒരു വീഡിയോ ചെയ്തിരുന്നു 2024 ഫെബ്രുവരി 22- ന് പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന വീഡിയോ ആ ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരായിരുന്നു. ശേഷം വരും ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഈ വീഡിയോ ആദ്യ പത്തില്‍ ഇടം പിടിച്ചു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള ഇടത്തരക്കാർക്ക് മാറി ചിന്തിക്കാൻ കാരണമായിട്ടുണ്ട് .
മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം ഏകദേശം 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സ് ധ്രുവിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്