വിനായകൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു. നവ്യാ നായരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്‌ത സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കിയ “ഒരുത്തി” എന്ന ചിത്രത്തിലാണ് വിനായകൻ പോലീസ് വേഷത്തിൽ എത്തുന്നത്. വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ സബ് ഇന്‍സ്പെക്ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍.
ചിത്രത്തിന്റെ ഡബ്ബിങ്ങ് പുരോഗമിക്കുകയാണ്.
നവ്യാ നായര്‍, വിനായകന്‍ എന്നിവർക്ക് പുറമെ കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരും ഒട്ടേറെ ജൂനിയര്‍ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം തികച്ചും ഫാമിലി എന്‍റര്‍ടെയ്നറാണ്.
എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ‘ഒരുത്തി’. ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ മേക്കിംഗ്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ്ബാബുവാണ്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, ഗാനരചന – ആലങ്കോട് ലീലാകൃഷ്ണന്‍. ബി.കെ ഹരിനാരായണന്‍, സംഗീതം -ഗോപി സുന്ദര്‍, എഡിറ്റര്‍ – ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ഡേവിസണ്‍ സി.ജെ , പ്രവീണ്‍ ഇടവനപ്പാറ, പ്രൊഡക്ഷന്‍ മാനേജര്‍ – വിനോദ് അരവിന്ദ്,എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.