ദൃശ്യം രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്ന സാഹചര്യത്തിൽ ആദ്യ ഭാഗത്തിലെ 28 തെറ്റുകൾ ചൂണ്ടി കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിത്രം അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ചാണ് 28 തെറ്റുകൾ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.
‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.
2013 ൽ നടക്കുന്ന ദൃശ്യത്തിന്റെ കഥയിൽ പ്രധാനമായും പറയുന്ന ഒന്നാണ് ജോർജ്‌കുട്ടിയും കുടുംബവും 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ധ്യാനത്തിനു പോയതെന്ന്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നുവെന്ന് ഇവർ വിഡിയോയിലൂടെ തെളിയിക്കുന്നു. തുടർന്ന് നിരവധി പ്രബന്ധങ്ങൾ ഇവർ കണ്ടുപിടിക്കുന്നുണ്ട്. അതെ സമയം ചിത്രത്തെ വിമർശിക്കുന്നത് അല്ലെന്നും, ഇതൊരു എന്റർടൈൻമെന്റ് മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വിഡിയോയോയിൽ പറയുന്നു.
ദൃശ്യം 2 ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.